ഒമാൻ: ആകമാന സുറിയാനി സഭയുടെ പരമമേലധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ യുടെ ഒമാനിലെ അപ്പോസ്‌തോലിക സന്ദർശനത്തിന് തുടക്കമായി. മസ്‌കറ്റിൽ എത്തിചേർന്ന അദ്ദേഹത്തിന് ഒമാൻ സർക്കാരും, മെത്രാപൊലീത്താ മാരും,വൈദികരും സഭാവിശ്വാസികളും ചേർന്ന് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. മസ്‌കറ്റിനടുത്ത് ഗാലയിൽ പുതിയതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശാകർമ്മം അദ്ദേഹം ഇന്നലെ നിർവ്വഹിച്ചു.

പരിശുദ്ധ പിതാവ് സലാല സെന്റ് .ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്ലൈഹീക സന്ദർശനം നടത്തുന്നത്. മെയ് മാസം 11 ന് വൈകുന്നേരം 6 മണിക്ക് ബാവയ്ക്ക് വിവിധ ഭക്തസംഘടനകളുടെയും മുഴുവൻ ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ പള്ളിയിൽ ഊഷ്മളമായ സ്വീകരണ നൽകും. തുടർന്ന് പരിശുദ്ധ ബാവയുടെ കാർമ്മീകത്വത്തിൽ വിശുദ്ധ കുർബ്ബാനയും പള്ളിയുടെ പത്താമത് വാർഷീകാഘോഷങ്ങളുടെ സമാപന സമ്മേളനവും പരിശുദ്ധ മോറാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് എല്ലാവർക്കുമായി സ്‌നേഹ വിരുന്നും ക്രമീകരിച്ചട്ടുണ്ട്.

നാളെ (മെയ് -12 ന്) രാവിലെ സലാലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന പിതാവ് വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളുമായി ചർച്ച നടത്തുന്നതും ആയിരിക്കും, തുടർന്ന് വൈകുന്നേരം 3.30 ന് ബാവ സലാല എയർപോർട്ടിൽ നിന്നും തിരിച്ച് ബെയ്‌റൂട്ടിലേയ്ക്ക് യാത്ര തിരിക്കും. ഗൾഫിന്റെ വിവിധ മേഖലകളിൽ നിന്ന് വൈദീകരും വിശ്വാസികളും ഒമാനിൽ എത്തിയിട്ടുണ്ട്.ഇന്ത്യയിൽ നിന്നും തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ അല്മായാപ്രതിനിധികളും,മെത്രാപൊലീത്താമാരും മസ്‌കറ്റിൽ എത്തിയിരുന്നു.സഭാ നേരിടുന്ന പ്രതിസന്ധികൾ ചർച്ചയാകും.

പാത്രിയർക്കീസ് ബാവയെ ഇന്ത്യയിലേക്ക് ക്ഷണിക്കുവാൻ കഴിഞ്ഞദിവസം കൂടിയ സഭാഭാരവാഹികളുടെ യോഗം തീരുമാനമെടുത്തിരുന്നു അദ്ദേഹത്തെ നേരിൽ കണ്ട് ഇന്ത്യയിലേക്ക് ക്ഷണിക്കുക എന്ന ഉദ്ദേശത്തോടെയാണ് കാതോലിക്കാ ബാവയുൾപ്പടെയുള്ള സഭാ നേതൃത്വം മസ്‌കത്തിൽ എത്തിയിരിക്കുന്നത്.ഒക്ടോബർ മാസത്തിൽ സഭാതലവൻ ഗൾഫിലെ മറ്റൊരു രാജ്യമായ ബഹ്റൈനും സന്ദർശിക്കും എന്ന് അറിയുന്നു.