അമനകര (താമരക്കാട്): സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കൂടാരയോഗ വാർഷികവും ഇടവക ദിനവും മെയ് മാസം 20-ാം തീയതി ഞായറാഴ്ച നടന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരംഭിച്ച ദിവ്യബലിയിൽ അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് മുഖ്യാ കാർമ്മികത്വം വഹിച്ചു. ദിവ്യബലിയെ തുടർന്ന് പാരിഷ് ഹാളിൽ കൂടാരയോഗ കേന്ദ്രകമ്മറ്റി പ്രസിഡന്റ് സ്റ്റീഫൻ മാത്യു പാറയിൽ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേള്ളനത്തിൽ ഇടവക വികാരി ഫാ. സണ്ണി വേങ്ങച്ചേരിൽ സ്വാഗതവും ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവഹിക്കുകയും, ജോസ് കെ മാണി എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഇടവകയിൽ നിന്നും മികച്ച നേട്ടങ്ങൾ കൈവരിച്ച ഡോ. റ്റി.എം. ജോസഫ് ഉൾപ്പെടെയുള്ളവരെ ജോസ് കെ മാണി എംപി, ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൂടാരയോഗ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മോൻസ് ജോസഫ് എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ബൈജു കെ സ്റ്റീഫൻ നന്ദി അറിയിക്കുകയും ചെയ്തു. സമ്മേളനത്തിന് ശേഷം സമൂഹവിരുന്ന് ഒരുക്കിയിരുന്നു. ഇടവക സമൂഹത്തിന്റെ കൂട്ടായ്മ എല്ലാം പരിപാടികളിലും ദ്യശ്യമായിരുന്നു.