കാലിഫോർണിയ: സർവ്വശക്തനായ ദൈവത്തിന്റെ അളവറ്റ കരുണയാൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ നോർത്ത് അമേരിക്കൻ അധിഭദ്രാസനത്തിന് കാലിഫോർണിയായിലുള്ള സിലിക്കൺ വാലി ,സാൻ ഹൊസെയിൽ 2018 ഒക്ടോബർ 18 ന് വൈകിട്ട് 6.30 നു ഭദ്രാസനത്തിന്റെ അഭിവന്ദ്യ ഇടയൻ യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മീകത്വത്തിൽ വി .കുർബാന അർപ്പിച്ച് പുതിയ കോൺഗ്രിഗേഷന് തുടക്കം കുറിച്ചു.

വി കുർബാന മദ്ധ്യേ ശെമ്മാശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മുമ്പനും, പരിശുദ്ധനും, മഹത്വമുള്ളവനുമായ മോർ സ്തേഫാനോസ് സഹദായുടെ നാമത്തിൽ ദൈവാലയം നാമകരണം നടത്തി പരിശുദ്ധ സഹദായുടെ നാമത്തിൽ പ്രത്യേകം പ്രാത്ഥനകൾ നിർവഹിച്ചു.പുതിയ ദൈവാലയത്തിന്റെ ആദ്യ കുർബാനയിൽ വന്ദ്യ.കെ.ജെ.ജോൺ കോർഎപ്പിസ്‌കോപ്പ, ആബൂനാ യെൽദൊ അസാര്, റവ ഫാ സജി കോര, റവ ഫാ കുര്യാക്കോസ് പുതുപ്പാടി എന്നിവർ സഹകാർമ്മീകരായിരുന്നു. ശെമ്മാശന്മാർ, ശ്രുശൂഷകരെ കൂടാതെ സാക്രമെന്റോ സെ. ബേസിൽ, ലിവർമൂർ സെ.മേരീസ് മറ്റു സഹോദര ഇടവക പരിസരങ്ങളിൽ നിന്നുമായി നൂറിലധികം വിശ്വാസികളും പങ്കെടുത്തു.

വി കുർബാനന്തരം നടന്ന മീറ്റിങ്ങിൽ ഇടവക മെത്രാപൊലീത്ത ദൈവാലയം തുടങ്ങുന്നതിനുള്ള ക്രമീകരണം ചെയ്തുതന്ന സാൻഹൊസെ സെ.തോമസ് സിറിയക് ഓർത്തഡോക്ൾസ് ഇടവക വികാരി ആബൂനാ യൽദോ അസാര്, ബോർഡ് മെംബേർസ്, ഇടവക അംഗങ്ങള് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് ഫാ.കുരിയാക്കോസ് പുതുപ്പാടിക്ക് പുതിയ കോൺഗ്രിഗേഷന്റെ ചുമതല നൽകി. നോർത്ത് അമേരിക്കൻ അധിഭദ്രാസനത്തിൻ മോർ സ്തേഫാനോസ് സഹദായുടെ നാമത്തിൽ ആദ്യത്തെ ദൈവാലയമാണിത്.

ഗൂഗിൾ, ആപ്പിൾ, ഫേസ്‌ബുക്ക് എന്നീ ഐ ടി കമ്പനികളുടെ ഹൃദയ ഭാഗത്താണ് പുതിയ ദൈവാലയം ആരംഭിച്ചിട്ടുള്ളത് സാൻ ഹോസെ കൂടാതെ സിലിക്കൺ വാലിയിലുള്ള കൂപ്പർട്ടീനോ, ക്യാമ്പൽ, മീൽപിറ്റാസ്, സാൻ ഫ്രാൻസിസ്‌കോ, മെലനോ പാർക്ക്, ഫോസ്റ്റർ സിറ്റി, നിവാർക്, ഫ്രീമൗണ്ട്,തുടങ്ങിയ സിറ്റികളിലുള്ളവർക്ക് ഈ ദൈവാലയം ഒരു അനുഗ്രഹമാണ്.പുതിയ ദൈവാലയത്തിന്റെ വി.കുർബാനയിൽ പ്രാർത്ഥനാപൂർവ്വം കടന്നു വന്ന എല്ലാവർക്കും വികാരി ഫാ.കുരിയാക്കോസ് പുതുപ്പാടി നന്ദി അർപ്പിച്ചു തുടര്ന്ന് നേര്ച്ച ഭക്ഷണത്തോടെ 9.00 മണിക്ക് പരിയവസാനിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
St. Stephen's Syriac Orthodox Congregation
San Jose, California, USA
Fr.Kuriakose Puthupady (954 -907 -7154, 408 -475 -2140)