1977ൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവാസികളായി കുടിയേറിയ ഒരു കൂട്ടം യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ ഒത്തു ചേർന്ന് രൂപീകരിച്ച ഒരു ചെറു പ്രാർത്ഥന സമൂഹം ഇന്ന് അറുന്നൂറോളം അംഗങ്ങൾ ഉള്ള ഒരു ഇടവക പള്ളിയായി പരിണമിച്ചിരിക്കുന്നു.

40 വർഷം പിന്നിടുന്ന ബഹറിൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി അതിന്റെ റൂബ്ബി ജൂബ്ബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ പുനർ നിർമ്മിച്ച പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും, ആകമാന യാക്കോബായ സുറിയാനി സഭയുടെ ദൃശ്യ തലവൻ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവായുടെ പ്രഥമ അപ്പോസ്‌തോലിക സന്ദർശവും നവംബർ 20 മുതൽ 24 വരെ തീയതികളിൽ നടത്തുന്നതിനുള്ള ക്രമീകരങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

20ന് രാത്രി ബഹറിനിൽ എത്തിച്ചേരുന്ന പരിശുദ്ധ ബാവയെ മലങ്കരയിൽ നിന്നും വരുന്ന മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിൽ സ്വികരിക്കുന്നു. 21ന് ബാവയുമായ് ബഹറിനിലെ വിവിധ ക്രൈസ്തവ സംഘടനകളും, ഇതര പ്രമുഖ സംഘടനകളുമായുള്ള അഭിമുഖം. 22ന് വൈകിട്ട് 5 മണിക്ക് സല്മാനിയായിലുള്ള പുനർ നിർമ്മിച്ച പള്ളിയിൽ എത്തി ചേരുന്ന പരിശുദ്ധ ബാവാക്കും പ്രതിനിധി സംഘത്തിനും രാജോചിത സ്വികരണം നൽകുന്നു. തുടർന്ന് പുനർനിർമ്മിച്ച പള്ളിയുടെ മൂറോൻ അഭിഷേക കൂദാശ നടത്തപ്പെടുന്നു. 23ന് രാവിലെ 8 മണിക്ക് പുതിയ പള്ളിയിൽ പരിശുദ്ധ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടത്തപെടുന്നു. അന്ന് വൈകിട്ട് 6മണിക്ക് ബാവയ്ക്കുള്ള പൊതു സ്വികരണപരിപാടിയിൽ ബഹ്‌റൈനിലേ സാമൂഹിക സാംസ്‌കാരിക പ്രമുഖർ പങ്കെടുക്കും.

മുപ്പതാം തീയതി തിയതി വെള്ളിയാഴ്ച വൈകിട്ട് 6:30 ന് പള്ളിയിലെ ഭക്തസംഘടനകളുടെയും, സൺഡേസ്‌കൂൾ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കേരള കാത്തലിക് അസ്സോസിയേഷന്റെ (KCA) ഹാളിൽ വെച്ച് നടക്കും.

ഡിസംബർ 7-ാം തിയതി പള്ളിയുടെ 40-ാം വാർഷീകത്തോടനുബന്ധിച്ചു നടത്തുന്ന മെഗാ പ്രോഗ്രാം 'അഗാലിയോ' - നാട്ടിൽ നിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ബഹ്റൈൻ കേരളീയ സമാജത്തിലെ ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് വെകുന്നേരം 6:30 ന് നടത്തുന്നതോടുകൂടി ഈ വർഷത്തെ ആഘോഷങ്ങൾക്ക് തിരശീല വീഴും.എല്ലാ പരിപാടികളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു.