ന്യൂ ജേഴ്സി : പാറ്റേഴ്‌സൺ സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ 2017 - 2018 വർഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗൺസിൽ സ്ഥാനമേറ്റു.

പാറ്റേഴ്‌സൺ സെന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ 2017 - 2018 വർഷങ്ങളിലേക്കുള്ള പുതിയ പാരിഷ് കൗൺസിൽ സ്ഥാനമേറ്റു.ഇടവക വികാരി റവ.ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തിൽ ഇടവകയുടെ 2017- 18 വർഷത്തേക്കുള്ള പുതിയ കൈക്കാരന്മാരായി ജോംസൺ ഞാലിമ്മാക്കൽ , തോമസ് തൊട്ടുകടവിൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റു.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വളരെ നിസ്വാർത്ഥമായി കൈക്കാരന്മാരായി സേവനം ചെയ്ത ജോയ് ചാക്കപ്പൻ, ഫ്രാൻസിസ് പള്ളുപ്പേട്ട എന്നിവരെയും മറ്റു വാർഡ് പ്രതിനിധികളെയും വികാരി അച്ചൻ ഇടവകയുടെ നാമത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും, പുതിയ കൈക്കാരന്മാർക്കും മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾക്കും എല്ലാവിധ ആശംസകളും നേർന്ന് ഇടവകസമൂഹത്തിനു മുമ്പാകെ സ്വാഗതം ചെയ്യുകയും ചെയ്തു .

ആൽബർട് കണ്ണമ്പള്ളി,ആൽബിൻ തോമസ്,അംബിക അഗസ്റ്റിൻ, ബിജു എട്ടുംകൽ, ബാബു ആന്റണി, ചാൾസ് ചാക്കോ,ജോഫി മാത്യു, മേരി പാലാട്ടി, പ്രിയ കോച്ചേരിൽ (സെക്രട്ടറി), മാത്യു ജോസഫ് , സണ്ണി വടക്കേമുറി,സിബി ഐസക് , ഷിജോ പൗലോസ്,ഷേർലി ജെയിംസ്, ഷെറിൻ പാലാട്ടി, തോമസുകുട്ടി പി തോമസ്, ജോസഫ് ഇടിക്കുള എന്നിവരാണ് മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ.

പുതിയ ഭാരവാഹികൾക്ക് ഇടവക സമൂഹം എല്ലാവിധ ആശംസകളും നേർന്നു.