- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം; പള്ളിയിൽ സ്ഥാപിച്ച മാതാവിന്റെ തിരുസ്വരുപം സമീപത്തെ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്
കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള നെല്ലിമറ്റം, പുലിയൻപാറ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് മുൻവശത്തെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. സമീപത്തെ പൈനാപ്പിൾ തോട്ടത്തിലേക്ക് എറിഞ്ഞ രീതിയിലാണ് രൂപം കണ്ടെത്തിയത്.
രാവിലെ പള്ളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് സംഭവം ആദ്യം കണ്ടത്.തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് ഊന്നുകൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി പള്ളി വികാരി ഫാ. പോൾ ചൂരത്തോട്ടിയിൽ പറഞ്ഞു. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാർ മിക്‌സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളി ഏതാനും ദിവസം മുൻപാണ് തുറന്ന് തിരുകർമ്മങ്ങൾ ആരംഭിച്ചത്.
ജനരോഷം വകവെയ്ക്കാതെ മാർച്ച് ആദ്യവാരത്തിലാണ് ടാർ മിക്‌സിങ് പ്ലാന്റ് പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ മാസം ലൈസൻസ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ സമീപിച്ചിരുന്നു.എന്നാൽ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകാൻ തയ്യാറായില്ല.
ഇതെത്തുടർന്നാണ് സെപ്റ്റംബർ 26-ന് ദേവാലയം വീണ്ടും തുറന്നത്. കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നേരിട്ടെത്തി വിശുദ്ധ കുർബാന അർപ്പിച്ചതോടെയാണ് പള്ളിയിലെ ആരാധന ചടങ്ങുകൾ പുനഃരാരംഭിച്ചത്.സംഭവം അറിഞ്ഞ് ആന്റണി ജോൺ എം എൽ എ യും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പള്ളിയിലെത്തി.