- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബ്രയർവുഡ് പ്രിസ് ബിറ്റീരിയൻ ചർച്ചിന്റെ സംരക്ഷണത്തിന് സ്വന്തം സേന രൂപീകരിക്കാൻ അലബാമ സെനറ്റിന്റെ അംഗീകാരം
അലബാമ: നാലായിരം വിശ്വാസികൾ അംഗങ്ങളായുള്ള ബ്രയർവുഡ് പ്രിസ് ബിറ്റീരിയൻ ചർച്ചിന്റെ സംരക്ഷണത്തിന് സ്വന്തമായി പൊലീസ് സേന രൂപീകരിക്കാൻ അലബാമ സെനറ്റ് അനുമതി നൽകി. പള്ളികൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനും വിശ്വാസികളുടെ സംരക്ഷണത്തിനുമാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ബില്ല് സെനറ്റിൽ പാസാക്കാൻ നേതൃത്വം നൽകിയ അറ്റോർണി എറിക് ജോൺസ്റ്റൺ പറഞ്ഞു. ബില്ല് നാലിനെതിരെ 24 വോട്ടുകൾക്കാണ് പാസായത്. ബ്രയർവുഡ് ചർച്ചിൽ വർഷത്തിൽ മുപ്പതിനായിരത്തിനുമേൽ വിവിധ പരിപാടികളാണ് രാത്രിയിലും പകലുമായി സംഘടിപ്പിക്കുന്നത്. ഓരോ തവണയും സംരക്ഷണ ചുമതല വഹിക്കുന്നതിന് പൊലീസിനെ പുറമെ നിന്നും കൊണ്ടുവരുന്നതിനുള്ള ചെലവ് ഭാരിച്ചതാണ്. സ്വന്തമായി സേന രൂപീകരിക്കുന്നതോടെ ചെലവ് കുറയ്ക്കാനാകുമെന്ന് ജോൺസ്റ്റൺ പറഞ്ഞു. അലബാമയിൽ ഒരു ചർച്ചിന് പൊലീസ് സേന രൂപീകരിക്കാൻ അനുമതി ലഭിക്കുന്നത് ഇതാദ്യമാണ്. എന്നാൽ ഇവിടങ്ങളിൽ സ്വകാര്യ യൂണിവേഴ്സിറ്റികൾക്ക് പൊലീസ് സേന രൂപീകരിക്കാൻ അനുമതിയുണ്ട്.
അലബാമ: നാലായിരം വിശ്വാസികൾ അംഗങ്ങളായുള്ള ബ്രയർവുഡ് പ്രിസ് ബിറ്റീരിയൻ ചർച്ചിന്റെ സംരക്ഷണത്തിന് സ്വന്തമായി പൊലീസ് സേന രൂപീകരിക്കാൻ അലബാമ സെനറ്റ് അനുമതി നൽകി.
പള്ളികൾക്കുനേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനും വിശ്വാസികളുടെ സംരക്ഷണത്തിനുമാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ബില്ല് സെനറ്റിൽ പാസാക്കാൻ നേതൃത്വം നൽകിയ അറ്റോർണി എറിക് ജോൺസ്റ്റൺ പറഞ്ഞു. ബില്ല് നാലിനെതിരെ 24 വോട്ടുകൾക്കാണ് പാസായത്.
ബ്രയർവുഡ് ചർച്ചിൽ വർഷത്തിൽ മുപ്പതിനായിരത്തിനുമേൽ വിവിധ പരിപാടികളാണ് രാത്രിയിലും പകലുമായി സംഘടിപ്പിക്കുന്നത്. ഓരോ തവണയും സംരക്ഷണ ചുമതല വഹിക്കുന്നതിന് പൊലീസിനെ പുറമെ നിന്നും കൊണ്ടുവരുന്നതിനുള്ള ചെലവ് ഭാരിച്ചതാണ്. സ്വന്തമായി സേന രൂപീകരിക്കുന്നതോടെ ചെലവ് കുറയ്ക്കാനാകുമെന്ന് ജോൺസ്റ്റൺ പറഞ്ഞു.
അലബാമയിൽ ഒരു ചർച്ചിന് പൊലീസ് സേന രൂപീകരിക്കാൻ അനുമതി ലഭിക്കുന്നത് ഇതാദ്യമാണ്. എന്നാൽ ഇവിടങ്ങളിൽ സ്വകാര്യ യൂണിവേഴ്സിറ്റികൾക്ക് പൊലീസ് സേന രൂപീകരിക്കാൻ അനുമതിയുണ്ട്.