- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോങ്ങിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഇന്ന്
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‌സിലുള്ള വായോങ്ങിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാചരണവും ഒക്ടോബർ 12 ,13 തീയതികളിൽ നടക്കും.തിരുന്നാളിന് മുന്നോടിയായി ഫാദർ ഷിജു സൈമൺ നയിക്കുന്ന വചന പ്രഘോഷണവും പരിശുദ്ധ കുബാനയുടെ ആരാധനയും വൈകിട്ട് നടക്കും. ഒക്ടോബർ 12 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വാർനെർവെൽ St Mary Mackillop catholic church ൽ ഇടവക വികാരി ഫാദർ ലിയോൺസ് മൂശാരി പറമ്പിൽ തിരുന്നാൾ കൊടിയേറ്റവും തിരുസ്വരൂപ വെഞ്ചരിപ്പും പ്രതിഷ്ഠയും നടത്തും. തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിച്ചു ഫാദർ ജോബി ജോർജ് VC (Divine Retreat Centre Somersby) തിരുന്നാൾ സന്ദേശം നല്കും തുടർന്ന് നടക്കുന്ന ഇടവക ദിനാചരണ മീറ്റിംഗിൽ ഫാദർ ഫിലിപ്പ് MSFS, ഫ്ര, വിൻസെന്റ് VC , ഫാദർ ലിയോൺസ് (vicar/ chaplin സിറോ മലബാർ ചർച്ച് Brokenbay )എന്നിവർ പങ്കെടുക്കും . തുടർന്ന് കുട്ടികളുടെ കലാ സന്ധ്യ , സ്‌നേഹ വിരുന്നു.ഒക്ടോബര് 13 തിരുനാൾ ദിനത്തിൽ സിറോ മലബാർ മെൽബൺ രൂപതയുടെ വികാരി ജനറാൾ ഫാദർ ഫ്രാൻസിസ്
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‌സിലുള്ള വായോങ്ങിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാചരണവും ഒക്ടോബർ 12 ,13 തീയതികളിൽ നടക്കും.തിരുന്നാളിന് മുന്നോടിയായി ഫാദർ ഷിജു സൈമൺ നയിക്കുന്ന വചന പ്രഘോഷണവും പരിശുദ്ധ കുബാനയുടെ ആരാധനയും വൈകിട്ട് നടക്കും.
ഒക്ടോബർ 12 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വാർനെർവെൽ St Mary Mackillop catholic church ൽ ഇടവക വികാരി ഫാദർ ലിയോൺസ് മൂശാരി പറമ്പിൽ തിരുന്നാൾ കൊടിയേറ്റവും തിരുസ്വരൂപ വെഞ്ചരിപ്പും പ്രതിഷ്ഠയും നടത്തും. തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിച്ചു ഫാദർ ജോബി ജോർജ് VC (Divine Retreat Centre Somersby) തിരുന്നാൾ സന്ദേശം നല്കും
തുടർന്ന് നടക്കുന്ന ഇടവക ദിനാചരണ മീറ്റിംഗിൽ ഫാദർ ഫിലിപ്പ് MSFS, ഫ്ര, വിൻസെന്റ് VC , ഫാദർ ലിയോൺസ് (vicar/ chaplin സിറോ മലബാർ ചർച്ച് Brokenbay )എന്നിവർ പങ്കെടുക്കും . തുടർന്ന് കുട്ടികളുടെ കലാ സന്ധ്യ , സ്‌നേഹ വിരുന്നു.ഒക്ടോബര് 13 തിരുനാൾ ദിനത്തിൽ സിറോ മലബാർ മെൽബൺ രൂപതയുടെ വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കോലഞ്ചേരി നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും, ഫാദർ ഷാജു ചാമപ്പാറ (vicar Ku-Ring-Gai Chase,Berowra ) ഫാദർ ലിയോൺസ് എന്നിവർ സഹ കാർമ്മികരായിരിക്കും.
തുടർന്ന് തനതു സുറിയാനി തനിമയിൽ തിരുസ്വരൂപങ്ങളുമായി വാദ്യമേളങ്ങളുടെയും പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ തിരുന്നാൾ പ്രദിഷിനവും ലദീഞ്ഞും പരിശുദ്ധ കുർബാനായുടെ ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്
അതിനു ശേഷം ഇൻഡോസ് റിഥം സിഡ്നിയയുടെ ചെണ്ടമേളവും സ്‌നേഹ വിരുന്നും നടക്കും.
തദ്ദേശീയരും മലയാളികളുമായി നിരവധി പേർ പങ്കെടുക്കുമെന്ന് ഫാദർ ലിയോൺസ് അറിയിച്ചു. വികാരി അച്ഛന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് ഫാദർ ലിയോൺസ് 0404411463