ന്യൂജേഴ്സി: പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കൽ ശുശ്രൂഷയും ഫെബ്രുവരി 5 ഞായറാഴ്ച നടത്തപ്പെട്ടു.

ഞായറാഴ്ച രാവിലെ 11 ന് ആരംഭിച്ച തിരുനാൾ കർമ്മങ്ങൾ തിരുസ്വരൂപം വെഞ്ചരിക്കൽ തുടർന്നു നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലി എന്നിവയ്ക്ക് ഇടവക വികാരി റവ: ഫാദർ .ജേക്കബ് ക്രിസ്റ്റി നേതൃത്വം വഹിച്ചു, റവ : ഫാദർ റിജോ ജോൺസൻ സഹകാർമ്മികത്വം നിർവഹിച്ചു, ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, കഴുന്നെടുക്കൽ ശുശ്രൂഷ, നേർച്ച കാഴ്ച സമർപ്പണം, നേർച്ച എന്നീ കർമങ്ങളിൽ അനേകം വിശ്വാസികൾ പങ്കെടുത്തു,

ഇടവകയിലെ കുട്ടികൾക്ക് വേണ്ടി വിശുദ്ധ സെബസ്ത്യാനോസിനെ കുറിച്ച് യുവജനങ്ങൾ ഒരുക്കിയ വളരെ വിശദമായ ഒരു ഡോക്യൂമെന്ററിയും പെരുനാളിനോട് അനുബന്ധിച്ചു നടത്തുകയുണ്ടായി

കൈക്കാരന്മാരായ ജോംസൺ ഞാലിമ്മാക്കൽ , തോമസ് തൊട്ടുകടവിൽ, പാരിഷ് കൗൺസിൽ അംഗങ്ങളായ ആൽബർട് കണ്ണമ്പള്ളി,ആൽബിൻ തോമസ്,അംബിക അഗസ്റ്റിൻ, ബിജു എട്ടുംകൽ, ബാബു ആന്റണി, ചാൾസ് ചാക്കോ,ജോഫി മാത്യു, മേരി പാലാട്ടി, പ്രിയ കോച്ചേരിൽ (സെക്രട്ടറി), മാത്യു ജോസഫ് , സണ്ണി വടക്കേമുറി,സിബി ഐസക് , ഷിജോ പൗലോസ്,ഷേർലി ജെയിംസ്, ഷെറിൻ പാലാട്ടി, തോമസുകുട്ടി പി തോമസ്, ജോസഫ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ കുടുംബങ്ങളും ചേർന്ന് നടത്തിയ അനുഗ്രഹീതമായ പെരുനാളിൽ അനേകം വിശ്വാസികൾ പങ്കെടുക്കുകയുണ്ടായി.