- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ച് ഓഫ് ഗോഡ് ക്യാമ്പ് മീറ്റിങ് അവസാനിച്ചു
ഡാളസ്: അമേരിക്കയിലും മറ്റു 85 രാജ്യങ്ങളിലും വ്യാപകമായി പ്രവർത്തിച്ചു വരുന്ന ചർച്ച് ഓഫ് ഗോഡിന്റെ ഈ വർഷത്തെ സൗത്ത് ഇന്ത്യാ ക്യാമ്പ് മീറ്റിങ് എർണാകുളം പാലാരിവട്ടം ബൈപാസ് ജംഗഷനു സമീപമുള്ള ബർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ 7 മുതൽ 10 വരെ നടന്നു. ഈ വർഷത്തെ പ്രധാന ചിന്താവിഷയം ''ക്രിസ്തുവിൽ അനുഗ്രഹീതമായ ഉറപ്പ്'' എന്നതായിരുന്നു. കൗൺസിൽ പ്രസിഡന്റ്
ഡാളസ്: അമേരിക്കയിലും മറ്റു 85 രാജ്യങ്ങളിലും വ്യാപകമായി പ്രവർത്തിച്ചു വരുന്ന ചർച്ച് ഓഫ് ഗോഡിന്റെ ഈ വർഷത്തെ സൗത്ത് ഇന്ത്യാ ക്യാമ്പ് മീറ്റിങ് എർണാകുളം പാലാരിവട്ടം ബൈപാസ് ജംഗഷനു സമീപമുള്ള ബർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ 7 മുതൽ 10 വരെ നടന്നു. ഈ വർഷത്തെ പ്രധാന ചിന്താവിഷയം ''ക്രിസ്തുവിൽ അനുഗ്രഹീതമായ ഉറപ്പ്'' എന്നതായിരുന്നു. കൗൺസിൽ പ്രസിഡന്റ് റവ. ജോൺസൺ തരകൻ ഉത്ഘാടനം ചെയ്തു. ജീവജാലങ്ങളിൽ ആത്മാവുള്ള ജീവി മനുഷ്യൻ മാത്രമാണ്. അമൂല്യമായ ആത്മാവിനെ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവും കടമയും ഓരോ വ്യക്തികൾക്കും ഉണ്ട്. അതിന് സ്വന്ത ജീവൻ മാനവരാശിക്കു നൽകിയ യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ടതാണ്. അങ്ങനെ ഉള്ളവർക്ക് ദൈവത്തിന്റെ മകനും മകളും എന്ന പദവി ലഭിക്കുന്നു. ആ ഉന്നതമായ ജീവിതം നയിക്കുന്നവർക്കാണ് നിത്യജീവൻ അവകാശമാക്കാൻ സാധിക്കുന്നത്. അവരിൽ യേശുക്രിസ്തുവിൽ വെളിപ്പെട്ട ത്യാഗോജ്ജ്വലമായ മനുഷ്യസ്‌നേഹവും സേവനമനോഭാവവും പ്രതിഫലിക്കുന്നതാണ്. അവർ കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹമായിരിക്കും.
അതുകൊണ്ട് ഈ ലോക ജീവതത്തിൽ വച്ചു തന്നെ നിത്യജീവൻ ഉറപ്പാക്കാൻ ഓരോരുത്തരും ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
എല്ലാ ദിവസവും ക്രമീകരിച്ച പ്രഭാത ധ്യാനം ക്യാമ്പിന് ഉണർവ്വേകുകയും ദൈവീക കാരുണ്യം തിരിച്ചറിയുന്നതിന് സഹായകമാകുകയും ചെയ്തു. ഈ ദിവസങ്ങളിൽ രാവിലെ 9 മണിമുതൽ ബൈബിൾ ക്ലാസ്സും, 11 മണിമുതൽ പ്രധാന ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ക്രമമായി സ്ത്രീജന സംഘടന, യുവജന സംഘടന, സണ്ടേസ്‌കൂൾ എന്നിവയുടെ സമ്മേളനങ്ങളും, അതിൽ പങ്കുവച്ച അനുഭവങ്ങളും, 2015 ലെ പ്രവർത്തന റിപ്പോർട്ടുകളും ക്യാമ്പിന്റെ മുതൽക്കൂട്ടായിരുന്നു. സണ്ടേസ്‌കൂൾ കോൺഫറൻസ് എംഎൽഎ ബെന്നി ബെഹന്നാൻ ഉത്ഘാടനം ചെയ്തു. അത്യാധുനിക ഭവന സാഹചര്യങ്ങളിലും സമൂഹത്തിലും, സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചു വളർന്നു വരുന്ന ഈ നൂറ്റാണ്ടിലെ തലമുറ ധാർമ്മിക മൂല്യം കൈവിടാതിരിക്കാൻ സൺഡേസ്‌കൂൾ അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.
എട്ടാം തിയതി ഏഷ്യൻ ബൈബിൾ കോളേജിന്റെ ഗ്രാജുവേഷനും 9-ാം തിയതി വൈകുന്നേരം സ്‌നാനശുശ്രൂഷയും രാത്രി കർതൃമേശയും ഉണ്ടായിരുന്നു. സുവിശേഷ യോഗങ്ങളിൽ റവ. ജോൺസൺ തരകൻ (കൗൺസിൽ പ്രസിഡന്റ്), ബ്രദർ. വിൻസന്റ് ചാർളി (ജില്ലാ ജഡ്ജി), പാസ്റ്റർ. ഷമീർ (കൊല്ലം) എന്നിവർ പ്രസംഗിച്ചു. കൂടാതെ ജീവമന്ന ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ ആരാധനയ്ക്ക് ഉണർവ്വേകി. തമിഴ് നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ക്യാമ്പിന്റെ നിറസാന്നിദ്ധ്യമായിരുന്നു. പത്താം തിയതി വിശുദ്ധ ആരാധനയോടെ ക്യാമ്പ് സമാപിച്ചു.