- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്റ്റർ സി.സി തോമസ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീയർ
മുളക്കുഴ: ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് ഓവർസീയറായി പാസ്റ്റർ സി.സി തോമസ് (52) തിരഞ്ഞെടുക്കപ്പെട്ടു. 23ന് ബുധനാഴ്ച സഭാ ആസ്ഥാ നമായ മുളക്കുഴ സീയോൻകുന്നിൽ ചേർന്ന ദൈവസഭ കൗൺസിൽ അംഗങ്ങളുടെയും ശുശ്രൂഷകന്മാരുടെയും പ്രിഫ്രൻസ് ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ ടെന്നസ്സിയിലൂള്ള്ള ക്ലെവലന്റിലാണ് അന്തർദേശീയ ദൈവസഭയുടെ ആസ്ഥാനം. 2008 മുതൽ ടെന്നസ്സി ടൈനർ ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷ കനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യാ ദൈവസഭയുടെ ശുശ്രൂഷകൻ, സെന്റർ പാസ്റ്റർ, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ്, തിരുവല്ല ഇന്ത്യാ ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരി രജിസ്ട്രാർ, അഡ്‌മിനിസ്‌ട്രേറ്റർ, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ അംഗം, ബൈബിൾ കോളേജ് അദ്ധ്യാപകൻ തുടങ്ങി വിവിധ ഔദ്യോഗിക പദവികൾ മുമ്പ് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ സർവ്വകലാശാലകളിൽ നിന്നും ബിരുദവും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള്ള പാസ്റ്റർ സി.സി തോമസ് മികച്ച സംഘാടകനും പ്രഭാഷകനുമാ
മുളക്കുഴ: ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരള സ്റ്റേറ്റ് ഓവർസീയറായി പാസ്റ്റർ സി.സി തോമസ് (52) തിരഞ്ഞെടുക്കപ്പെട്ടു. 23ന് ബുധനാഴ്ച സഭാ ആസ്ഥാ നമായ മുളക്കുഴ സീയോൻകുന്നിൽ ചേർന്ന ദൈവസഭ കൗൺസിൽ അംഗങ്ങളുടെയും ശുശ്രൂഷകന്മാരുടെയും പ്രിഫ്രൻസ് ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയിലെ ടെന്നസ്സിയിലൂള്ള്ള ക്ലെവലന്റിലാണ് അന്തർദേശീയ ദൈവസഭയുടെ ആസ്ഥാനം.
2008 മുതൽ ടെന്നസ്സി ടൈനർ ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷ കനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യാ ദൈവസഭയുടെ ശുശ്രൂഷകൻ, സെന്റർ പാസ്റ്റർ, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ്, തിരുവല്ല ഇന്ത്യാ ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരി രജിസ്ട്രാർ, അഡ്‌മിനിസ്‌ട്രേറ്റർ, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൗൺസിൽ അംഗം, ബൈബിൾ കോളേജ് അദ്ധ്യാപകൻ തുടങ്ങി വിവിധ ഔദ്യോഗിക പദവികൾ മുമ്പ് വഹിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ സർവ്വകലാശാലകളിൽ നിന്നും ബിരുദവും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള്ള പാസ്റ്റർ സി.സി തോമസ് മികച്ച സംഘാടകനും പ്രഭാഷകനുമാണ്.
ചെങ്ങന്നൂർ മുളക്കുഴ ചിറയിൽ പരേതരായ ചാക്കോ- തങ്കമ്മ ദമ്പതികളുടെ മകനായി 1964 ൽ ജനിച്ച പാസ്റ്റർ സി.സി തോമസ് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ: സുനു. മക്കൾ: ഗ്രാന്റ്, നഥനയേൽ.