- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖറിന് നേരെ തോക്കു ചൂണ്ടി പൊലീസ്; തോക്കിൻ മുനയിൽ കൈപൊക്കി ദുൽഖറും സംഘവും നിന്നത് മുക്കാൽ മണിക്കൂറുകളോളം; സിഐഎയുടെ അമേരിക്കൻ ചിത്രീകരണത്തിനിടയിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ
അമേരിക്കയിലും മെക്‌സിക്കോയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റ ചിത്രീകരണത്തിനിടയിൽ അണിയറപ്രവർത്തകർക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത വെല്ലുവിളികൾ. കുറ്റകൃത്യങ്ങൾക്ക് ഏറെ പേരുകേട്ട മെക്‌സിക്കോയുമായി അതിർത്തി പങ്കിടുന്ന ടെക്‌സാസിലുമായിരുന്നു സിഐഎയുടെ ഷൂട്ടിംിന്റെ ഏറിയ പങ്കും. അരമണിക്കൂർ യാത്ര ചെയ്താൽ മെക്‌സിക്കോയാകും. അതുകൊണ്ടു തന്നെ അവിടത്തെ പൊലീസ് എപ്പോഴും ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്. ദുൽഖറിന്റെ അമേരിക്കയിലെ സുഹൃത്തിന്റെ സുഹൃത്തായ വിനോദിന്റെ സഹായത്തോടെയാണ് സംവിധായകൻ അമൽ നീരദും സംഘവും ചിത്രീകരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. വർഷങ്ങളായി മെക്‌സിക്കോയിൽ സ്ഥിര താമസക്കാരനായ വിനോദ് അവിടെ ഫാക്ടറി നടത്തുകയാണ്. ഇതും ചിത്രീകരണ സംഘത്തിന് സഹായകമായി. നാൽപ്പത്തിയഞ്ച് ദിവസത്തോളമാണ് ഇവിടത്തെ വെല്ലുവിളി നിറഞ്ഞ ചിത്രീകരണം നടന്നത്. എന്നാൽ ഇത്രയും വെല്ലുവിളികൾ നിറഞ്ഞ ഷൂട്ടിംഗിന് ദുൽഖർ ഉൾപ്പെടെ എല്ലാവരും ഒപ്പം നിന്നതായി അമൽ നീരദ് പറയുന്നു. ദിൽഖർ ഉൾപ്പെടെയുള്ളവർ കാറിൽ പോകുന്ന ഒര
അമേരിക്കയിലും മെക്‌സിക്കോയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റ ചിത്രീകരണത്തിനിടയിൽ അണിയറപ്രവർത്തകർക്ക് അനുഭവിക്കേണ്ടി വന്നത് കടുത്ത വെല്ലുവിളികൾ. കുറ്റകൃത്യങ്ങൾക്ക് ഏറെ പേരുകേട്ട മെക്‌സിക്കോയുമായി അതിർത്തി പങ്കിടുന്ന ടെക്‌സാസിലുമായിരുന്നു സിഐഎയുടെ ഷൂട്ടിംിന്റെ ഏറിയ പങ്കും. അരമണിക്കൂർ യാത്ര ചെയ്താൽ മെക്‌സിക്കോയാകും. അതുകൊണ്ടു തന്നെ അവിടത്തെ പൊലീസ് എപ്പോഴും ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്.
ദുൽഖറിന്റെ അമേരിക്കയിലെ സുഹൃത്തിന്റെ സുഹൃത്തായ വിനോദിന്റെ സഹായത്തോടെയാണ് സംവിധായകൻ അമൽ നീരദും സംഘവും ചിത്രീകരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. വർഷങ്ങളായി മെക്‌സിക്കോയിൽ സ്ഥിര താമസക്കാരനായ വിനോദ് അവിടെ ഫാക്ടറി നടത്തുകയാണ്. ഇതും ചിത്രീകരണ സംഘത്തിന് സഹായകമായി. നാൽപ്പത്തിയഞ്ച് ദിവസത്തോളമാണ് ഇവിടത്തെ വെല്ലുവിളി നിറഞ്ഞ ചിത്രീകരണം നടന്നത്. എന്നാൽ ഇത്രയും വെല്ലുവിളികൾ നിറഞ്ഞ ഷൂട്ടിംഗിന് ദുൽഖർ ഉൾപ്പെടെ എല്ലാവരും ഒപ്പം നിന്നതായി അമൽ നീരദ് പറയുന്നു.
ദിൽഖർ ഉൾപ്പെടെയുള്ളവർ കാറിൽ പോകുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനാണ് പിന്നണിക്കാർ ഏറെ ക്ഷടപ്പെട്ടത്. രണ്ട് കാറുകളിലാണ് ചിത്രീകരണം സംഘം ഷൂട്ടംഗ് തുടങ്ങിയ്ത്. എന്നാൽ ചിത്രീകരണം നടക്കുന്നതിനിടെ അമേരിക്കയിലെ ഒരോ സംസ്ഥാനത്തേയും പൊലീസ് സംഘം സഞ്ചരിക്കുന്ന സ്‌റ്റേറ്റ് ട്രൂപ്പറുകൾ ചിത്രീകരണ സംഘത്തെ വളഞ്ഞു. എട്ടോളം സ്‌റ്റേറ്റ് ട്രൂപ്പറുകളാണ് സംഘത്തെ വളഞ്ഞുവച്ചത്. അതും നിറത്തോക്കുമായി.
ഹാൻഡ്‌സപ്പ് എന്ന അജ്ഞാപിച്ചപ്പോൾ കൈകൾ വാഹനത്തിന് പുറത്തിട്ട് ദുൽഖർ ഉൾപ്പെടെയുള്ള സംഘമിരുന്നത് മുക്കാൽ മണിക്കൂറുകളോളം. ഇതിനിടയിൽ ദുൽഖർ സഞ്ചരിച്ച കാർ ഓഫാക്കാൻ ശ്രമിച്ചപ്പോൾ മുന്നോട്ട് ചാടിയത് പ്രതിസന്ധി വർദ്ധിപ്പിച്ചു. കറുപ്പും തവിട്ടും നിറമുള്ള മനുഷ്യരിൽ നിന്ന് ഓരുപാട് കുഴപ്പങ്ങൾ മുമ്പും ഉണ്ടായിട്ടുള്ളതുകൊണ്ടാകാം പൊലീസ് തോക്കിൽ പിടിമുറുക്കി ജാഗ്രതയിലാണ് നിൽക്കുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മുക്കാൽ മണിക്കൂർ എന്നാണ് അമൽ നീരദ് പറയുന്നത്.
സിനിമ ചിത്രീകരണ സംഘമാണെന്ന് ഇന്ത്യൻ വംശജനായ ഷെറീഫ് സഹപ്രവർത്തകരെ അറിയച്ചതോടെയാണ് ദുൽഖറിനും സംഘത്തിനും ശ്വാസം വീണത്.
2016ലാണ് സിഐഎയുടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. അമേരിക്കയിലെ ഷെഡ്യൂൾ വിസ പ്രശ്‌നം കാരണം വൈകുകയായിരുന്നു. സിഎംഎസ് കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന ഇടത് ചായ്‌വുള്ള അജിമാത്യവെന്ന മദ്ധ്യതിരുവിതാംകൂറിലെ ചെറുപ്പക്കാരന്റെ പ്രണയവും ജീവിതവും രാഷ്ട്രീയവുമാണ് സിഐഎ. കാർത്തിക മുരളിയാണ് ചിത്രത്തിലെ നായിക.