- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
ആരാധകർക്കായുള്ള ആദ്യദിന പ്രദർശനങ്ങളിൽ സിഐഎയ്ക്കു മികച്ച പ്രതികരണം; ദുൽഖറും അമർനീരദും ഒന്നിച്ച ആദ്യ ചിത്രം പ്രദർശിപ്പിച്ചത് നിറഞ്ഞ സദസുകളിൽ; പാലാക്കാരൻ യുവാവ് അമേരിക്കയിലെത്തുന്ന കഥ ഉഗ്രനെന്ന് ആരാധകർ
കൊച്ചി: ദുൽഖർ സൽമാനും അമൽനീരദും ഒന്നിച്ച ആദ്യ ചിത്രമായ സിഐഎ തിയേറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യദിവസത്തിലെ ഫാൻ ഷോ പൂർത്തിയായപ്പോൾ മികച്ച റിപ്പോർട്ട് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ദുൽഖർ അമൽ നീരദ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നാട്ടിൽനിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമ. പ്രശസ്ത ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകളായ കാർത്തികയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൗബിൻ, ജിനു ജോസഫ്, തമിഴ് നടൻ ജോൺ വിജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് പാലാ പൂവത്തോട് സ്വദേശിയാണ്. പൃഥ്വിരാജ് നായകനായ 'പാവാട'യുടെ കഥ ഷിബിന്റേതായിരുന്നു. ഗോപി സുന്ദറിന്റേതാണു സംഗീതം. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ നാലാം ചിത്രമാണിത്.
കൊച്ചി: ദുൽഖർ സൽമാനും അമൽനീരദും ഒന്നിച്ച ആദ്യ ചിത്രമായ സിഐഎ തിയേറ്ററുകളിൽ മികച്ച പ്രതികരണം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആദ്യദിവസത്തിലെ ഫാൻ ഷോ പൂർത്തിയായപ്പോൾ മികച്ച റിപ്പോർട്ട് ആണ് ചിത്രത്തിന് ലഭിക്കുന്നത്.
ദുൽഖർ അമൽ നീരദ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നാട്ടിൽനിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമ. പ്രശസ്ത ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകളായ കാർത്തികയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൗബിൻ, ജിനു ജോസഫ്, തമിഴ് നടൻ ജോൺ വിജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് പാലാ പൂവത്തോട് സ്വദേശിയാണ്. പൃഥ്വിരാജ് നായകനായ 'പാവാട'യുടെ കഥ ഷിബിന്റേതായിരുന്നു. ഗോപി സുന്ദറിന്റേതാണു സംഗീതം. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ നാലാം ചിത്രമാണിത്.