- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വെല്ലുവളി മറികടന്ന് പരീശീലനം പൂർത്തിയാക്കി; സിയാൽ അക്കാദമിയുടെ ആദ്യ ബാച്ച്; സിയാൽ അഗ്‌നിരക്ഷ സേനയിൽ പാസ്സിങ് ഔട്ട് പരേഡ്
കൊച്ചി വിമാനത്താനത്താവളത്തിന്റെ അഗ്‌നിരക്ഷ സേനയിൽ (എ.ആർ.എഫ്.എഫ്-എയർപോർട്ട് റസ്‌ക്യൂ ആൻഡ് ഫയർ ഫോഴ്സ്) പുതിയ അംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. നാലുമാസത്തെ തീവ്രപരിശീലന പദ്ധതി വിജയകരമായി പൂർത്തിയാക്കിയ 13 ജൂനിയർ അസിസ്റ്റന്റ് ട്രെയിനികളാണ് 105 അംഗ സിയാൽ എ.ആർ.എഫ്.എഫ് ഭാഗമായത്.
ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവരെയാണ് സിയാൽ ഈ തസ്തികയിലേയ്ക്ക് വിവിധ പരീക്ഷകൾക്കുശേഷം തിരഞ്ഞെടുക്കാറുള്ളത്. വിമാനത്താവള അഗ്‌നിരക്ഷാസേനയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐകാവോ) അംഗീകരിച്ച സിലബസിലുള്ള തീവ്രപരിശീലന പരിപാടി പൂർത്തിയാക്കണം. എയർപോർട്ട് അതോററ്റി ഓഫ് ഇന്ത്യയുടെ ഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിലാണ് ഈ പരിശീലനം നടക്കുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പരിശീലന പദ്ധതി നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ സിയാലിന്റെ ഏവിയേഷൻ അക്കാദമി ഈ പരിശീലന പദ്ധതി ഏറ്റെടുക്കുകയും ഐകാവോ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. സിയാൽ അക്കാദമി ആദ്യമായാണ് ഈ പരിശീലന പദ്ധതി ഏറ്റെടുത്തത്. 2021 സെപ്റ്റംബറിൽ പരിശീലനം തുടങ്ങി.
സിയാൽ ജീവനക്കാർക്കൊപ്പം കേരള ഫയർഫോഴ്സ്, ബി.പി.സി.എൽ എന്നിവയിലെ ജീവനക്കാരുടെ സംഘങ്ങളും വിവിധഘട്ടങ്ങളിൽ പരിശീലന പദ്ധതിയിൽ പങ്കെടുത്തു. അഗ്‌നിരക്ഷ മുതൽ മൗണ്ടനീയറിങ് വരെയുള്ള പാഠ്യപദ്ധതിക്കായി ദേശീയതലത്തിൽ അറിയപ്പെടുന്ന വിദഗ്ധരെ എത്തിച്ചാണ് സിയാൽ ആദ്യ കോഴ്സ് പൂർത്തിയാക്കിയത്.
സിയാൽ അക്കാദമി പരിസരത്ത് നടന്ന പാസ്സിങ് ഔട്ട് പരേഡിൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് അഭിവാദ്യം സ്വീകരിച്ചു. ഏറെ വൈദഗ്ധ്യവും വേഗതയും ആവശ്യപ്പെടുന്ന വിമാനത്താവള സുരക്ഷാ സേനയിലേയ്ക്ക് ഐകാവോ സിലബസിന് അനുസൃതമായി ആദ്യമായി പരിശീലന പദ്ധതി പൂർത്തിയാക്കാനായതിൽ അഭിമാനമുണ്ടെന്ന് സുഹാസ് വ്യക്തമാക്കി. അംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം സിയാൽ എ.ആർ.എഫ്.എഫിന്റെ ഡ്രിൽ നടന്നു