- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി വിമാനത്താവളത്തിൽ കോവിഡ് പരിശോധനാ വ്യാഴാഴ്ച മുതൽ; ഈടാക്കുക സർക്കാർ നിരക്ക്; സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് സിയാൽ
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ കോവിഡ് പരിശോധനാ സൗകര്യം വ്യാഴാഴ്ച അംരംഭിക്കും. ആർ.ടി-പി.സി.ആർ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജൻ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആർ.ടി-പി.സി.ആറിന് 2100 രൂപയും ആന്റിജൻ ടെസ്റ്റിന് 625 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക്.
കിൻഡർ ആശുപത്രിയുമായി സഹകരിച്ചാണ് സിയാൽ ഈ സംവിധാനം നടപ്പിലാക്കുന്നത്. ടി-1, ട-3 ടെർമിനലുകളുടെ അറൈവൽ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പൊതുജനങ്ങൾക്കും ഈ സൗകര്യം ഉപയുക്തമാക്കാം.
Next Story