ദുബായ് : ദുബൈയിലെ പുകവലിക്കാർ അലപ്പം ജാഗ്രതയെടുത്തോളൂ. ദുബായിലെ പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റി വലിച്ചെറിയുന്നവർക്ക് അഞ്ഞൂറ് ദിർഹം പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇനി മുതൽ റോഡ്, പാർക്ക്, ബീച്ച് എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളിൽ സിഗരറ്റ് കുറ്റികൾ വലിച്ചെറിയരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ഷെയ്ഖ് സായിദ് റോഡിൽ നിന്നും മാത്രം ഒരു ദിവസം മുപ്പത് കിലോയോളം സിഗരറ്റ് കുറ്റികൾ മാറ്റുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. സിഗരറ്റ് കുറ്റിയടക്കമുള്ള ചെറിയ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പുതിയ നാൽപ്പത് ഉപകരണങ്ങൾ മുനിസിപ്പാലിറ്റി സ്വന്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.