- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത് 14 മിനുട്ട്; ഒരു ലാർജ് അടിച്ചാൽ ആയുസ് നഷ്ടം ഏഴ് മണിക്കൂറൂം
പുകവലി അനാരോഗ്യകരമായ ഒരു ശീലമാണെന്ന് അറിയാത്തവരില്ല. എന്നാലും ഒരു സിഗരറ്റ് വലിച്ചു എന്നു വച്ച് ഒരു ദോഷവും വരാനില്ലെന്നായിരിക്കും പലരുടെയും ധാരണ. എന്നാൽ ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങൾ ഊതി പുകയാക്കിക്കളയുന്നത് വിലപ്പെട്ട ജീവിതത്തിലെ 14 മിനിറ്റുകളാണ്. പുകവലിക്കാരുടെയും മദ്യപാനികളുടെയും മയക്കു മരുന്ന് അടിക്കുന്നവരുടെയും ജീവി
പുകവലി അനാരോഗ്യകരമായ ഒരു ശീലമാണെന്ന് അറിയാത്തവരില്ല. എന്നാലും ഒരു സിഗരറ്റ് വലിച്ചു എന്നു വച്ച് ഒരു ദോഷവും വരാനില്ലെന്നായിരിക്കും പലരുടെയും ധാരണ. എന്നാൽ ഒരു സിഗരറ്റ് വലിക്കുമ്പോൾ നിങ്ങൾ ഊതി പുകയാക്കിക്കളയുന്നത് വിലപ്പെട്ട ജീവിതത്തിലെ 14 മിനിറ്റുകളാണ്. പുകവലിക്കാരുടെയും മദ്യപാനികളുടെയും മയക്കു മരുന്ന് അടിക്കുന്നവരുടെയും ജീവിതത്തിൽ നിന്ന് ഈ ലഹരി പദാർത്ഥങ്ങൾ അപഹരിക്കുന്ന സമയത്തെക്കുറിച്ച് ട്രീറ്റ്‌മെന്റ് ഫോർ അഡിക്ഷൻ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് നടത്തിയ പഠനം കണ്ണു തുറപ്പിക്കുന്നതാണ്. ഒരു ഡോസ് മദ്യം 6.6 മണിക്കൂറും, കൊക്കെയ്ൻ 5.1 മണിക്കൂറും ഹെറോയിൻ 22.8 മണിക്കൂറും മെഥഡോൺ 12.6 മണിക്കൂറും ജീവിതത്തിൽ് നിന്ന് അപഹരിക്കും.
ഒരു ദിവസം 20 സിഗരറ്റുകൾ വലിക്കുന്ന ചെയിൻ സ്‌മോക്കറായ ഒരാളുടെ ജീവിതത്തിൽ നിന്ന് പുകയായി പോകുന്നത് 10 വർഷമായിരിക്കുമെന്ന് വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നു. ഒരു സ്ഥിരം മദ്യപാനിക്ക് 23 വർഷവും കൊക്കെയ്ൻ അടിമയായവർക്ക് 34 വർഷവും ജീവിതത്തിൽ നിന്ന് നഷ്ടമാകുന്നു. യു എസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി ഡി എസ്), മെന്റൽ ഹെൽത്ത് സർവീസസ്് അഡ്‌മിനിസ്‌ട്രേഷൻ, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനസ്‌ട്രേഷൻ തുടങ്ങിയ എജൻസികളിൽ നന്ന് ശേഖരിച്ച വിവരങ്ങൾ വിലയിരുത്തിയാണ് ഈ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. കൊക്കെയ്ൻ അടിമയായവർക്ക് 34 വർഷവും മെതഡോൻ ഉപയോഗിക്കുന്നവർക്ക് 38 വർഷവും നഷ്ടമാകും. ശരാശരി 41 വയസ്സാകുമ്പോഴേക്ക്ു ഇവർ മരണത്തിനു കീഴടങ്ങും. ഹീറോയിന് അടിമയായാൽ ജീവിതത്തിലെ വിലപ്പെട്ട 42 വർഷങ്ങൾ അപഹരിക്കപ്പെടുകയും ശരാശരി 38 വയസ്സിൽ കീഴടങ്ങുകയും ചെയ്യുമെന്നും വെബ്‌സൈറ്റിലെ കണക്കുകൾ പറയുന്നു.
പുകവലിക്കുന്നത് ഒരാളുടെ ആയുസ്സിൽ നിന്ന് എത്ര കുറയ്ക്കും എന്ന സാധാരണ പപ്പോഴും കേൾക്കാറുള്ള ഒരു ചോദ്യമാണ് ഇത്തരമൊരു പഠനം നടത്താൻ പ്രേരകമായതെന്ന് പ്രൊജക്ട് മാനേജരായ ജെയ്ക് ട്രൈ പറയുന്നു. ഒരു സിഗരറ്റ് വലിച്ചാലോ അൽപം മദ്യപിച്ചാലോ ജീവിതത്തിൽ നിന്ന ഒരാൾക്ക് എത്ര സമയം നഷ്ടമാകുമെന്നത് സംബന്ധിച്ച് നുറു ശതമാനം കൃത്യമായ കണക്ക് ലഭിക്കാൻ മറ്റു പല ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. തങ്ങൾ അവതരിപ്പിച്ചത് ഒരു ഏകദേശ കണക്കാണെന്നും അദ്ദേഹം പറഞ്ഞു.