ന്ന് മുതൽ രാജ്യത്തിൽ പുറത്തിറക്കുന്ന സിഗരറ്റ് പാക്കറ്റുകളിൽ തെളിഞ്ഞ് നില്ക്ക ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങളും സന്ദേശങ്ങളും. ഇത് വരെയുണ്ടായിരുന്ന വർണശബളമായ സിഗരറ്റ് പാക്കറ്റുകൾ ഇനി ഉണ്ടാവില്ലെന്നും പുതിയ തരത്തിലുള്ള കവറുകൾ വഴി സിഗരറ്റുകൾ വില്പന നടത്തൃണമെന്നും അറയിച്ചിട്ടുണ്ട്.

എന്നാൽ കടയുടമകൾക്ക് നിലവിൽ ഇരിക്കുന്ന സ്റ്റോക്കുകൾ വിറ്റഴിക്കാൻ ജൂൺ 6 വരെ സമയം നല്കിയിട്ടുണ്ട്. ജൂണ് 6 ന് ശേഷം കടവഴിയുള്ള പഴയ പാക്കറ്റുകളുടെ വില്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മിനിസ്ട്രി ഓഫ് ഹെൽത്തിന്റെയാണ് പുതിയ നിർദ്ദേശം.

സിഗരറ്റ് പാക്കേജിങ്ങിലെ മാറ്റത്തിലെ യുവാക്കളെ പുകവലിയിലേക്ക് ആകർഷിക്കുന്നത് ഒഴിവാക്കാമെന്നാണ് കരുതുന്നത്. ന്യൂസിലന്റ് വർഷങ്ങളായി പുകവലിക്കെതിരെയുള്ള ക്യാമ്പനുകൾ നടന്ന് വരുകയാണ്. 1963 മുതൽ തന്നെ പുകവലിയുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾക്ക് ടിവിയിലും റേഡിയോയിലും നിരോധനം ഏർപ്പെടുത്തിയിരുന്നു.