മാനിൽ പുകവലി ശീലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പുകയില വിരുദ്ധ ക്യാമ്പെയ്ൻ രാജ്യത്ത് ഊർജിതമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി സിഗരറ്റ് ബ്രാൻഡുകളുടെ വില വർദ്ധിപ്പിച്ചിരിക്കുകയാണ്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ടൊബാക്കോ വില ഇത്രയധികം ഉയർത്തിയിരിക്കുന്നത്.

1999 ലാണ് അവസാനമായി രാജ്യത്തെ പുകയില വിലയിൽ വർദ്ധനവ് നേരിട്ടത്. 100 ടാക്‌സ് ഉണ്ടായിരുന്ന സ്ഥാനത്ത് 120 ശതമാനം ടാക്‌സാണ് ഉണ്ടാവുക. രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം പുരുഷ്മന്മാരും 0.5 ശതമാനം സ്ത്രീകളും പുകവലിക്കാരാണെന്നാണ് വിലയിരുത്തുന്നത്.