- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗരറ്റ് വെൻഡിങ് മെഷിൻ കളിൽ പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം ഇല്ല; ഓസ്ട്രിയിലെ സ്ട്രീറ്റുകളിൽ നിന്നും മെഷിനുകൾ പിൻവലിക്കുന്നു
ഓസ്ട്രിയയിലെ റോഡരുകുകളിൽ സ്ഥാപിച്ചിരുന്ന സിഗരറ്റ് മെഷിനുകളിൽ പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം നല്കാത്തതിനെ തുടർന്ന് 6500 ഓളം മെഷീനുകൾ പിൻവലിക്കുന്നു. യൂറോപ്യൻ നിയമമനുസരിച്ച് പുകയില ഉത്പ്പന്നങ്ങളിൽ ഇത്തരം സന്ദേശവും ചിത്രങ്ങളും നിർബന്ധമായും പതിച്ചിരിക്കണം. അടുത്തിടെ ജർമ്മനിയിലെ ഒരു ന്യായാധിപൻ മെഷിനുകളിൽ ഇത്തരം മുന്നറിയിപ്പ് പരസ്യമില്ലാത്തത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഓസ്ട്രിയയിലെ ഹെൽത്ത് വിഭാഗവും സാമ്പത്തിക വിഭാഗവും കൂടിയാലോചിച്ച് മെഷിനുകൾ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. മെഷീനികളിൽ പതിച്ചിരിക്കുന്ന പുകയില വിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളും വ്യക്തമല്ലാതെയാണെങ്കിലും നീക്കം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹംഗറി, ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ് അയർലന്റ് എന്നിവിടങ്ങളിൽ മുമ്പ് തന്നെ ഇത്തരം മെഷിനുകൾ നിരോധിച്ചിട്ടുണ്ട്. ആഗോള വ്യാപകമായി സിഗരറ്റ് വെൻഡിങ് മെഷീനുകൾ നിരോധിക്കണം എന്നാവശ്യം ഉയരുന്നുണ്ട്. ഇത്തരം മെഷിനുകൾ പുകയില ഉപയോഗം ചെറുപ്രായക്കാരിൽ കൂട്ട
ഓസ്ട്രിയയിലെ റോഡരുകുകളിൽ സ്ഥാപിച്ചിരുന്ന സിഗരറ്റ് മെഷിനുകളിൽ പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം നല്കാത്തതിനെ തുടർന്ന് 6500 ഓളം മെഷീനുകൾ പിൻവലിക്കുന്നു. യൂറോപ്യൻ നിയമമനുസരിച്ച് പുകയില ഉത്പ്പന്നങ്ങളിൽ ഇത്തരം സന്ദേശവും ചിത്രങ്ങളും നിർബന്ധമായും പതിച്ചിരിക്കണം.
അടുത്തിടെ ജർമ്മനിയിലെ ഒരു ന്യായാധിപൻ മെഷിനുകളിൽ ഇത്തരം മുന്നറിയിപ്പ് പരസ്യമില്ലാത്തത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഓസ്ട്രിയയിലെ ഹെൽത്ത് വിഭാഗവും സാമ്പത്തിക വിഭാഗവും കൂടിയാലോചിച്ച് മെഷിനുകൾ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. മെഷീനികളിൽ പതിച്ചിരിക്കുന്ന പുകയില വിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളും വ്യക്തമല്ലാതെയാണെങ്കിലും നീക്കം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഹംഗറി, ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ് അയർലന്റ് എന്നിവിടങ്ങളിൽ മുമ്പ് തന്നെ ഇത്തരം മെഷിനുകൾ നിരോധിച്ചിട്ടുണ്ട്. ആഗോള വ്യാപകമായി സിഗരറ്റ് വെൻഡിങ് മെഷീനുകൾ നിരോധിക്കണം എന്നാവശ്യം ഉയരുന്നുണ്ട്. ഇത്തരം മെഷിനുകൾ പുകയില ഉപയോഗം ചെറുപ്രായക്കാരിൽ കൂട്ടുന്നതാണ് ഇതിന് കാരണമായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറയുന്നത്.
ഓസ്ട്രിയയിൽ 16 വയസുമുതൽ ഉള്ളവർക്ക് പുകവലിക്കാമെന്നാണ് നിയമം. എന്നാൽ പുകവലിക്കാരുടെ പ്രായം മെഷിനുകളിൽ മൊബൈൽ ഫോൺ വഴിയും ഡെബിറ്റ് കാർഡ് ഉപോയോഗിക്കുന്നത് വഴി അറിയാനുള്ള സംവിധാനം നിലവിലുണ്ട്.