- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സിൻസിനാറ്റിയിൽ ട്രൈ സ്‌റേറ്റ് മലയാളിസമൂഹത്തിന്റെ ഓണാഘോഷം അവിസ്മരണീയമായി
സിൻസിനാറ്റിയിൽ ട്രൈ സ്‌റേറ്റ് മലയാളിസമൂഹം ഓണാഘോഷങ്ങൾ വർണ്ണപ്പകിട്ടോടെ പൂർവാധികം ഭംഗിയായി കൊണ്ടാടി. അത്തപ്പൂക്കളവും മുത്തുക്കുടകളും കേരളത്തനിമ വിളിച്ചോതുന്ന ആഘോഷച്ഛമയങ്ങൾക്ക് ചാരുത പകർന്നു. തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയതോടെ ഇവിടെ ഒരു കൊച്ചുകേരളത്തിന്റെ ഉത്സവ പ്രതീതി പുനർജ്ജനിച്ചു. ഓണസദ്യക്കുശേഷം കൈരളിയുടെ പ്രസിഡന്റ് ഗോപകുമാർ നായരും കുടുംബവും ചേർന്ന് നിലവിളക്ക് കൊളുത്തി ഔപചാരികമായി പരിപാടികൾ ഉത്ഘാടനം ചെയ്തു. തന്റെ ഉത്ഘാടന പ്രസംഗത്തിൽ കഴിഞ്ഞ ഒരു വര്ഷം നടത്തിയ സ്തുത്യർഹമായ പദ്ധതികളെ ക്കുറിച്ച് അവലോകനം നടത്തുകയും അഭൂതപൂർവമായ ജനപങ്കാളിത്വത്തിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. വാദ്യമേളങ്ങളുടെയും സുന്ദരികളായ മലയാളിമങ്കമാർ അണിയിച്ചൊരുക്കിയ താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ സ്‌റേജിലേക്ക് ആനയിച്ചപ്പോൾ ജനം ആർത്തുവിളിച്ചു. ഡിംമ്പിൾ അലക്‌സും ആതിര കൃഷ്ണനും കലാപരിപാടികളുടെ എമ്‌സീ മാരായി ചിട്ടയോടെ പരിപാടികൾ അവതരിപ്പിക്കുന്നതിന് സാരഥ്യം വഹിച്ചു. കൊച്ചു മജീഷ്യൻ ആയ മാർട്ടിൻ മാളിയെക്കലിന്റ
സിൻസിനാറ്റിയിൽ ട്രൈ സ്‌റേറ്റ് മലയാളിസമൂഹം ഓണാഘോഷങ്ങൾ വർണ്ണപ്പകിട്ടോടെ പൂർവാധികം ഭംഗിയായി കൊണ്ടാടി. അത്തപ്പൂക്കളവും മുത്തുക്കുടകളും കേരളത്തനിമ വിളിച്ചോതുന്ന ആഘോഷച്ഛമയങ്ങൾക്ക് ചാരുത പകർന്നു. തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയതോടെ ഇവിടെ ഒരു കൊച്ചുകേരളത്തിന്റെ ഉത്സവ പ്രതീതി പുനർജ്ജനിച്ചു.
ഓണസദ്യക്കുശേഷം കൈരളിയുടെ പ്രസിഡന്റ് ഗോപകുമാർ നായരും കുടുംബവും ചേർന്ന് നിലവിളക്ക് കൊളുത്തി ഔപചാരികമായി പരിപാടികൾ ഉത്ഘാടനം ചെയ്തു. തന്റെ ഉത്ഘാടന പ്രസംഗത്തിൽ കഴിഞ്ഞ ഒരു വര്ഷം നടത്തിയ സ്തുത്യർഹമായ പദ്ധതികളെ ക്കുറിച്ച് അവലോകനം നടത്തുകയും അഭൂതപൂർവമായ ജനപങ്കാളിത്വത്തിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. വാദ്യമേളങ്ങളുടെയും സുന്ദരികളായ മലയാളിമങ്കമാർ അണിയിച്ചൊരുക്കിയ താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ സ്‌റേജിലേക്ക് ആനയിച്ചപ്പോൾ ജനം ആർത്തുവിളിച്ചു. ഡിംമ്പിൾ അലക്‌സും ആതിര കൃഷ്ണനും കലാപരിപാടികളുടെ എമ്‌സീ മാരായി ചിട്ടയോടെ പരിപാടികൾ അവതരിപ്പിക്കുന്നതിന് സാരഥ്യം വഹിച്ചു. കൊച്ചു മജീഷ്യൻ ആയ മാർട്ടിൻ മാളിയെക്കലിന്റെ ചെപ്പടി വിദ്യകളും സാക്‌സൻ സീബുവിന്റെയും സൂസൻ പാപ്പച്ഛന്റെയും ഓണപ്പാട്ടുകൾ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് കൈരളി ക്രിക്കറ്റ് ടീമിനെയും അതിന് നേതൃത്വം വഹിച്ച ക്യാപ്ടൻ വറുഗീസ് മാത്യുവിനെയും ആദരിച്ചു. ബാലൻസ് ബോർഡിൽ മലയാള ഗാനത്തിന്റെ അകമ്പടിയിൽ രഞ്ജിത്ത് വറുഗീസ് അവതരിപ്പിച്ച നൃത്തരൂപം പുതുമയുള്ളതായിരുന്നു. രമ്യാ രാജേശ്വരിന്റെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരക്കളിയും , ജിജോ പാലയൂർ നയിച്ച പുരുഷന്മാരുടെ കോൽക്കളിയും ഓണാഘോഷത്തിന് മാറ്റു കൂട്ടി. ആൻ വെട്ടിക്കൽ വീണയിൽ ഉതിർത്ത ശാസ്ത്രീയ സംഗീതവും , സുബ്ബു രാമകൃഷ്ണന്റെയും ഐറീൻ ജിന്റൊയുടെയും ശരണ്യ നായരുടെയും പ്രവീൺ കൃഷ്ണന്റെയും ഗാനങ്ങൾ ഗതകാലസ്മരണകൾ തൊട്ടുണർത്തി.ജോവാൻ അമൽരാജും ആശ്‌ളിൻ തോമസും ചേർന്നവതരിപ്പിച്ച നൃത്തവും നേഹ മാത്യുവിന്റെ ഭരതനാട്യവും, ഹരി ഐയ്യരുടെ വയലിൻ വായനയും ഹൃദ്യമായിരുന്നു.
ഇതോടനുബന്ധിച്ച് ഈശ്വരി നമ്പൂതിരി പ്രസിടെന്റും ജേക്കബ് തോമസ് സെക്രട്ടറിയുമായുള്ള കൈരളിയുടെ അടുത്ത വർഷത്തെ ഭാരവാഹികളെ പരിചയപ്പെടുത്തുകയുണ്ടായി. കുട്ടനാടിന്റെ ലഹരിയായ വള്ളവും വഞ്ചിപ്പാട്ടുമായി ജേക്കബ് തോമസ്, ജിജോ ജേക്കബ്, ജേക്കബ് പാപ്പച്ചൻ, ലാളിച്ചൻ ചാക്കോ, സണ്ണി സെബാസ്റ്റ്യൻ , അനിൽ രാജു, ആന്റണി മാളയെക്കൽ, പീറ്റർ പത്രോസ് , ഡേവിസ് വറീത്, വിജീഷ് കന്നോളി തുടങ്ങിയവർ അരങ്ങു തകർത്തു.
കേരളത്തറവാടിന്റെ തിരുമുറ്റത്ത് പ്രാണ പ്രിയനേ കാത്തിരിക്കുന്നതിന്റെ നൃത്താഞ്ജലിരൂപം കീർത്തനയും, അപര്ന്നയും, അഭിരാമിയും, റ്റിയാ റിജുവും ഗംഭീരമായ ലാസ്യഭാവം പകർന്നു.
കേരളത്തിന്റെ തനതായ കലാപാരമ്പര്യങ്ങൾ ഉത്‌ഘോഷിക്കുന്ന നിരവധി നൃത്തരൂപങ്ങളും പഴയ ഗാനങ്ങളും ഗൃഹാതുരത്വം ഉണർത്തുന്നവയായിരുന്നു. ഹൃദ്യാ വാര്ര്യർ ചിട്ടപ്പെടുത്തിയ ഹാസ്യ നാടകത്തിൽ മിനി പത്രോസ്, പീറ്റർ പത്രോസ്, ഭാവ്യാ മോഹൻ, ശങ്കർ വിക്രം, അനിൽ രാജു, വിനോദ് മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ആലീസ് മാത്യുവും ജോയിസും ചേർന്ന് അവതരിപ്പിച്ച സ്‌കിറ്റ് കാണികളിൽ തമാശ വാരിവിതറി.
ഐറീൻ കന്നത്തിന്റെയും നന്ദനാ നായരുടെയും ഫോക്ക് ഡാൻസ് വൈക്കം വിജയലക്ഷ്മിയുടെ 'കാറ്റേ കാറ്റേ' എന്നാ സുപ്രസിദ്ധ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരമായിരുന്നു. ആഷാ ആന്റണി , വിദ്യാ മേനോൻ , ശുഭാ ഗോപകുമാർ, മേരി ലീന, ദാലിസ് മാത്യു, പോൺ സി സീബു എന്നിവർ ചേർന്നവതരിപ്പിച്ച സംഘനൃത്തവും ആസ്വാദ്യകരമായിരുന്നു. ജേക്കബ് തോമസ്, ലൈല ജോസഫ്, വാസുദേവൻ നമ്പൂതിരി, ജോർജ് മാത്യു , ഡോളി ജേക്കബ് തുടങ്ങിയവർ അവതരിപ്പിച്ച ഫോറസ്റ്റ് ഗാർഡും യക്ഷിയും എന്ന സ്‌കിറ്റും കാണികളെ ഹര്‌ഷോന്മത്തരാക്കി. തുടർന്ന് കുട്ടികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സെക്രട്ടറി ഹേമ ചന്ദ്രൻ നായരുടെ നന്ദി പ്രകടനത്തോടെ ഐശ്വര്യപൂർണ്ണമായ ഈക്കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു.