- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമറ്റം നമ്പ്യാരുപടിയിൽ സിനിമാ സെറ്റ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ശാസ്ത്രീയ പരീശോധനയ്ക്കും തീരുമാനം
ആലുവ: കടമറ്റം നമ്പ്യാരുപടിയിൽ സിനിമാ സെറ്റ് കത്തിനശിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചതായി റുറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. പുത്തൻ കുരിശ് ഡി.വൈ.എസ്‌പി അജയ് നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണ നടക്കുക. കത്തിപ്പോയ സെറ്റ് പ്രത്യേക പൊലീസ് ടീം സന്ദർശിച്ചു.
ഇവിടെ ശാസ്ത്രിയമായ പരിശോധന നടത്തും. സംഭവസ്ഥലത്ത് പൊലീസ് ഗാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് എസ്‌പി കാർത്തിക് പറഞ്ഞു. യുവ സംവിധായകനായ എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണ വീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റ് ആണ് ശനിയാഴ്ച കത്തി നശിച്ചത്.
Next Story