- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാക്കാരും തിയേറ്റർ ഉടമകളും ഗുസ്തി പിടിക്കുമ്പോൾ നേട്ടം കൊയ്യുന്നത് അമീർഖാന്റെ ദംഗലും തമിഴ് ചിത്രമായ കത്തി ശണ്ടൈയും; അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ നിന്നും കോടികൾ വാരിക്കോരുന്നു; സമരക്കാരനായ സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷിന് നേട്ടമാകും
കൊച്ചി: മലയാള സിനിമാലോകം ഇരുചേരികളിൽ സമരം ചെയ്യുമ്പോൾ അന്യഭാഷാചിത്രങ്ങൾ കേരളത്തിൽ നിന്ന് ലക്ഷങ്ങൾ വാരുന്നു. വരുമാനത്തർക്കംമൂലം തിയേറ്റർ ഉടമകളും നിർമ്മാതാക്കളും 'ഗുസ്തി'പിടിക്കുമ്പോഴാണ് ഇത്, ഗുസ്തിയുടെ കഥപറയുന്ന ആമിർഖാൻ ചിത്രം ദംഗൽ കോടികളാണ് കേരളത്തിൽ നിന്ന് വാരുന്നത്. ക്രിസ്മസ്, പുതുവത്സര സീസണിൽ ഇരുപക്ഷവും വാശിയിൽ തുടരുന്നതിൽ താരങ്ങളടക്കമുള്ള പലർക്കും ആശങ്കയും പ്രതിഷേധവുമുണ്ട്. മലയാള സിനിമയുടെ തർക്കപ്രതിസന്ധി ശരിക്കും മുതലെടുത്തത് ആമിർ ഖാന്റെ ഹിന്ദി ചിത്രമായ ദംഗലാണ്. കൊച്ചിയിൽ മൂന്നുദിവസംകൊണ്ട് 56 ലക്ഷം രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. വിശാൽ നായകനായ തമിഴ് ചിത്രം കത്തി ശണ്ടൈയും ലക്ഷങ്ങളാണ് വാരുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ മകൾ കീർത്തി സുരേഷ് നായികയാകുന്ന വിജയ് ചിത്രം ഭൈരവയുടെ വിജയത്തിനായി മറ്റുചിത്രങ്ങൾ മുടക്കുകയാണെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. എന്നാൽ, കലയെക്കുറിച്ച് ഒന്നുമറിയാതെ കച്ചവടതാത്പര്യം മാത്രം മുൻനിർത്തി സിന
കൊച്ചി: മലയാള സിനിമാലോകം ഇരുചേരികളിൽ സമരം ചെയ്യുമ്പോൾ അന്യഭാഷാചിത്രങ്ങൾ കേരളത്തിൽ നിന്ന് ലക്ഷങ്ങൾ വാരുന്നു. വരുമാനത്തർക്കംമൂലം തിയേറ്റർ ഉടമകളും നിർമ്മാതാക്കളും 'ഗുസ്തി'പിടിക്കുമ്പോഴാണ് ഇത്, ഗുസ്തിയുടെ കഥപറയുന്ന ആമിർഖാൻ ചിത്രം ദംഗൽ കോടികളാണ് കേരളത്തിൽ നിന്ന് വാരുന്നത്.
ക്രിസ്മസ്, പുതുവത്സര സീസണിൽ ഇരുപക്ഷവും വാശിയിൽ തുടരുന്നതിൽ താരങ്ങളടക്കമുള്ള പലർക്കും ആശങ്കയും പ്രതിഷേധവുമുണ്ട്. മലയാള സിനിമയുടെ തർക്കപ്രതിസന്ധി ശരിക്കും മുതലെടുത്തത് ആമിർ ഖാന്റെ ഹിന്ദി ചിത്രമായ ദംഗലാണ്. കൊച്ചിയിൽ മൂന്നുദിവസംകൊണ്ട് 56 ലക്ഷം രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. വിശാൽ നായകനായ തമിഴ് ചിത്രം കത്തി ശണ്ടൈയും ലക്ഷങ്ങളാണ് വാരുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ്‌കുമാറിന്റെ മകൾ കീർത്തി സുരേഷ് നായികയാകുന്ന വിജയ് ചിത്രം ഭൈരവയുടെ വിജയത്തിനായി മറ്റുചിത്രങ്ങൾ മുടക്കുകയാണെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. എന്നാൽ, കലയെക്കുറിച്ച് ഒന്നുമറിയാതെ കച്ചവടതാത്പര്യം മാത്രം മുൻനിർത്തി സിനിമയെ സമീപിക്കുന്നയാളാണ് ബഷീറെന്നായിരുന്നു സുരേഷിന്റെ മറുപടി. എന്നാൽ സമരം തുടരുമ്പോൾ കേരളത്തിലെ മിക്കവാറും എല്ലാ തിയേറ്ററുകാരും വിജയ് ചിത്രത്തിന് പിറകേ പോകും. അതുകൊണ്ട് തന്നെ നേട്ടം ഈ സിനിമയ്ക്കാകുമെന്നതാണ് വസ്തുത.
മോഹൻലാൽ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദുൽഖർ സൽമാൻ നായകനായ സത്യൻ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, സിദ്ദിഖ് ഒരുക്കിയ ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ് ചിത്രമായ എസ്ര എന്നീ നാല് മലയാളചിത്രങ്ങളാണ് ക്രിസ്മസ് റിലീസ് ചെയ്യാത്തത്.