- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിബർട്ടി ബഷീറിന്റെ എതിരാളികളുടെ തിയേറ്ററുകളിലും മൾട്ടി പ്ലക്സുകളിലും സർക്കാർ തിയേറ്ററുകളിലും പ്രദർശിപ്പിച്ച് സമരത്തെ നേരിടാൻ സിനിമാക്കാർ; സമരം ചെയ്യുന്ന തിയേറ്ററുകൾക്ക് ഇനി സിനിമ നൽകില്ല; സിനിമാ സമരം പിൻവലിക്കാൻ തിയേറ്ററുടമകൾ നിർബന്ധിതമായേക്കും
കൊച്ചി : ലിബേർട്ടി ബഷറീന്റെ നേതൃത്വത്തിലുള്ള എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള തിയറ്ററുകളെ ഒഴിവാക്കി പുതിയ ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത തീരുമാനം. ഈ മാസം 12ന് മലയാള ചിത്രം കാംബോജിയും വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയും റിലീസ് ചെയ്യും. ലിബർട്ടി ബഷീറുമായി ഇനിയൊരു ഒത്തുതീർപ്പിനുമില്ലെന്ന സൂചനയാണ് വിതരണക്കാരും നിർമ്മാതാക്കളും നൽകുന്നത്. അതിനിടെ ഫെഡറേഷനു കീഴിലുള്ള ഒരുവിഭാഗം തിയറ്ററുകളിൽ ഇന്നു മലയാള ചിത്രങ്ങളുടെ പ്രദർശനം പുനരാരംഭിക്കും. പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും പോലുള്ള ചിത്രങ്ങളാകും പ്രദർശിപ്പിക്കുക; 12 മുതൽ പുതിയ റിലീസുകളും പ്രദർശിപ്പിക്കുമെന്നാണ് ഈ വിഭാഗത്തിലെ തിയറ്റർ ഉടമകളുടെ നിലപാട്. ഇത് ലിബർട്ടി ബഷീറന് തിരിച്ചടി നൽകുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. ബദൽ തിയേറ്റർ സംവിധാനം ഒരുക്കാനാണ് നീക്കം. ഇതിലൂടെ ഫെഡറേഷന്റെ ഏകപക്ഷീയ തീരുമാനങ്ങളെ ചെറുക്കാമെന്നാണ് കണക്ക് കൂട്ടൽ. ക്രിസ്മസ് - പുതുവർഷ ഉത്
കൊച്ചി : ലിബേർട്ടി ബഷറീന്റെ നേതൃത്വത്തിലുള്ള എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള തിയറ്ററുകളെ ഒഴിവാക്കി പുതിയ ചലച്ചിത്രങ്ങൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത തീരുമാനം. ഈ മാസം 12ന് മലയാള ചിത്രം കാംബോജിയും വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയും റിലീസ് ചെയ്യും. ലിബർട്ടി ബഷീറുമായി ഇനിയൊരു ഒത്തുതീർപ്പിനുമില്ലെന്ന സൂചനയാണ് വിതരണക്കാരും നിർമ്മാതാക്കളും നൽകുന്നത്.
അതിനിടെ ഫെഡറേഷനു കീഴിലുള്ള ഒരുവിഭാഗം തിയറ്ററുകളിൽ ഇന്നു മലയാള ചിത്രങ്ങളുടെ പ്രദർശനം പുനരാരംഭിക്കും. പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും പോലുള്ള ചിത്രങ്ങളാകും പ്രദർശിപ്പിക്കുക; 12 മുതൽ പുതിയ റിലീസുകളും പ്രദർശിപ്പിക്കുമെന്നാണ് ഈ വിഭാഗത്തിലെ തിയറ്റർ ഉടമകളുടെ നിലപാട്. ഇത് ലിബർട്ടി ബഷീറന് തിരിച്ചടി നൽകുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. ബദൽ തിയേറ്റർ സംവിധാനം ഒരുക്കാനാണ് നീക്കം. ഇതിലൂടെ ഫെഡറേഷന്റെ ഏകപക്ഷീയ തീരുമാനങ്ങളെ ചെറുക്കാമെന്നാണ് കണക്ക് കൂട്ടൽ.
ക്രിസ്മസ് - പുതുവർഷ ഉത്സവ സീസൺ നഷ്ടമായ ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി എന്നീ ചിത്രങ്ങൾ 19 മുതൽ തിയറ്ററുകളിലെത്തും. ഈ ചിത്രങ്ങൾ വ്യത്യസ്ത ആഴ്ചകളിലാകും റിലീസ് ചെയ്യുക. ആവശ്യപ്പെടുന്ന തിയേറ്റുകൾക്കെല്ലാം ഈ സിനിമകൾ നൽകും. എന്നാൽ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യാൻ വിസമ്മതിക്കുന്ന തിയറ്ററുകൾക്കു പിന്നീടൊരിക്കലും മലയാള ചിത്രങ്ങൾ പ്രദർശനത്തിനു നൽകേണ്ടെന്നാണു തീരുമാനം. നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും തീരുമാനം.
മൾട്ടിപ്ലെക്‌സുകളിലും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനു കീഴിലുള്ള ബി, സി ക്ലാസ് തിയറ്ററുകളിലും സർക്കാർ തിയറ്ററുകളിലും ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഈ തിയറ്ററുകളിൽ നൂറിലേറെ സ്‌ക്രീനുകളുണ്ട്. ചുരുങ്ങിയത് 70 സ്‌ക്രീനുകളിലെങ്കിലും റിലീസ് ചെയ്യാനാകും. കൂടാതെ, ഫെഡറേഷനു കീഴിലുള്ള ചില തിയറ്റർ ഉടമകളും നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനത്തെ അനുകൂലിച്ചു സിനിമകൾ റിലീസ് ചെയ്യുമെന്നാണു സൂചന. തമിഴ് ചിത്രം ഭൈരവയുടെ വിതരണക്കാരെ സഹായിക്കുന്നതിനു കൂടിയാണു റിലീസ്. ചിത്രം മറ്റു സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യുകയും കേരളത്തിൽ പ്രദർശിപ്പിക്കാൻ കഴിയാതെ വരുകയും ചെയ്താൽ വൻ നഷ്ടമുണ്ടാകും.
ഈമാസം 10 മുതൽ എ ക്ലാസ് തിയറ്ററുകൾ അടച്ചിടുമെന്നാണു ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ നിലപാട്. 10 നു തിയറ്ററുകൾ അടച്ചിടുമെന്നു തീരുമാനിച്ച ശേഷം അന്നുതന്നെ സംഘടനയുടെ ജനറൽ ബോഡി വിളിക്കുന്നതിന്റെ സാംഗത്യവും ചർച്ചയായിട്ടുണ്ട്. ഈ തർക്കമാണ് സംവിധായകും നിർമ്മാതാക്കളും വിതരണക്കാരും മുതലെടുക്കാൻ ഒരുങ്ങുന്നത്. ഇ ടിക്കറ്റിങ് മെഷീൻ സംവിധാനം നടപ്പാക്കുന്നതിൽ ഫെഡറേഷനുള്ള വിയോജിപ്പാണു പ്രതിസന്ധിയുടെ മൂലകാരണമെന്ന നിലപാടിലാണു മറുപക്ഷം.
തിയറ്ററുകളിൽ നിന്നുള്ള വരുമാന വിഹിതത്തിൽ സ്വന്തം പങ്ക് 40 ൽ നിന്ന് 50 ശതമാനമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഫെഡറേഷനാണ് സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് തുടക്കമിട്ടത്. ആവശ്യം ഏകപക്ഷീയമാണെന്നു ചൂണ്ടിക്കാട്ടിയ നിർമ്മാതാക്കളും വിതരണക്കാരും റിലീസ് വേണ്ടെന്നു വച്ചാണു പ്രതികരിച്ചത്.