സാഹിത്യ പുസ്തകമായാലും സിനിമയായാലും ഏറ്റവും നല്ലത് നിഷ്പക്ഷമായി തിരഞ്ഞെടുത്ത് സമ്മാനം കൊടുക്കുക എന്നതല്ല ഒരു ഗവൺമെന്റിന്റെയും ചുമതല. നല്ല കലാ സൃഷ്ടികളെയെല്ലാം തെരഞ്ഞെടുക്കുക ഇതാണ് ഏതൊരു ഗവൺമെന്റിന്റെയും കടമ, ലക്ഷ്യം. വലിയ തുകയുടെ സമ്മാനം കൊടുക്കലേയല്ല, പ്രോത്സാഹനം എന്നു പറയുന്നത്. നല്ല സൃഷ്ടികൾ ഏതെല്ലാം എന്ന് ജനങ്ങളെ അറിയിക്കണം. അവയുടെ വിപണനത്തിലൂടെ പ്രചാരത്തിലൂടെയാണ് സൃഷ്ടാക്കളായ കലാകാരന്മാർക്ക് പ്രതിഫലം കിട്ടേണ്ടത്.

അവാർഡിനെത്തുന്ന സൃഷ്ടികളെ ഒന്നാം തരം രണ്ടാം തരം മൂന്നാം തരം എന്നിങ്ങനെ ഗ്രേഡു നിശ്ചയിക്കുകയാണ് താരതമ്യേന നീതിപൂർവ്വകവും യുക്തി സഹവുമായ രീതി. ഉദാഹരണമായി ഒരു മാനദണ്ഡം സ്വീകരിക്കുകയാണെങ്കിൽ 60% മുകളിലേയ്ക്ക് മാർക്ക് നേടുന്നവയെ ഒന്നാം തരം 50 മുതൽ 59 വരെ നേടുന്നവയെ രണ്ടാം തരം 40 മുതൽ 49 വരെ നേടുന്നവയെ മൂന്നാം തരം. അതായത് ശരാശരിക്കു തൊട്ടു മുകളിലുള്ളത് എന്നിങ്ങനെ തിരിക്കും. ഒന്നും രണ്ടും ഗ്രേഡിൽ പെട്ടവയ്ക്ക് എല്ലാം സമ്മാനം കൊടുക്കാം. മൂന്നാം ഗ്രേഡുകാരെ പരാമർശിക്കുക മാത്രം ചെയ്യുക.

ഇതുകൊണ്ട് എല്ലാവരോടും അവരർഹിക്കുന്ന നീതി ചെയ്യാൻ ഗവൺമെന്റിന് കഴിയുന്നു നിലവിലുള്ള അവാർഡ് നിർണ്ണയ രീതിയുടെ വലിയ അപകടവും ഈ ബിന്ദുവിൽ നമുക്കു കാണാം. ജഡ്ജിമാർ മാർക്കിടുന്നത് അവരുടെ മനസ്സിലുള്ള ഒരു പൊതു നിലവാരം വച്ചു കൊണ്ടാണ്. അല്ലാതെ തന്റെ മുന്നിലുള്ള സൃഷ്ടികളിൽ ഏറ്റവനും നല്ലതിന് ഒന്നാംതരം (60%മുതൽ) മാർക്കിടുകല്ല ചെയ്യുന്നത്. ചിലപ്പോൾ ഒന്നാംതരം എന്നു പറയാവുന്ന ഒന്നും അക്കൂടെ കാണില്ല. അങ്ങനെയെങ്കിൽ അപ്രാവശ്യം 60% മാർക്ക് അതായത് ഒന്നാം സമ്മാനം ആർക്കും കൊടുക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ട കാര്യവുമാണ്.

പ്രാദേശിക സംസ്ഥാന നിലവാരം ദേശീയ നിലവാരം. അന്തർദേശീയ നിലവാരം എന്നൊക്കെ പറയാറുണ്ടല്ലോ. സാഹിത്യമാണെങ്കിലും സിനിമയാണെങ്കിലും അത്തരമൊരു നിലവാരത്തെക്കുറിച്ചു അവബോധമുണ്ടായിരിക്കുക എന്നതാണ് അതിന്റെ ജഡ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ യോഗ്യത.

ഒരു അവാർഡു നിർണ്ണയത്തിൽ പൊതു നിലവാരത്തെക്കുറിച്ചുള്ള ഇത്തരം അവബോധം ഇല്ലാതെ പോയാൽ ആ അവാർഡിനോടു ബന്ധപ്പെട്ടവരെ മാത്രമല്ല അതു ബാധിക്കുന്നത്. ആ രാജ്യത്തെ ജനങ്ങളുവടെ നീതിബോധത്തെയും സംസ്‌കാരത്തെയും പരോക്ഷമായെങ്കിലും അതു ബാധിക്കും. ഇത്തരം നീതിപൂർവ്വകമല്ലാത്ത നിർണ്ണയങ്ങൾ ആവർത്തിക്കപ്പെട്ടാൽ പ്രത്യക്ഷമായിത്തന്നെ അതിന്റെ ദൂഷ്യവശങ്ങൾ ആ രാജ്യത്തെ ജനതയെ ബാധിക്കും. യോഗ്യതയുള്ള സൃഷ്ടിയേ അപകടകരമാണ്, അയോഗ്യയതയില്ലാത്ത സൃഷ്ടിയോ കലാകാരരോ സമുനിതരാകുന്നത് എത്ര കുറ്റവാളികൾ രക്ഷപ്പെട്ടാലും നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്നു പറയുന്നത് പോലെ തന്നെ കാണേണ്ട ഒരു കാര്യമാണിത്.

മുകളിൽ പറഞ്ഞതിന്റെ എതിർ ദിശയിലുള്ള ഒരു സാഹചര്യത്തെയും കൂടി പരിഗണിക്കോണ്ടതുണ്ട്. അതായത് ഒരു അവാർഡ് മത്സരത്തിന് എത്തിയ സിനിമകളിൽ മൂന്നോ നാലോ എണ്ണം ഒന്നാം നിലവാരത്തുലുള്ളവയാകാം. 60% ത്തിൽ അധികം മാർക്ക് നേടിയവർ നിലവിലുള്ള രീതിയനുസരിച്ച് എന്താണ് ചെയ്യുക? അവയിലൊന്നിനു മാത്രം സമ്മാനം കൊടുക്കുക. കൃത്യം 60% മാർക്ക് വാങ്ങിയ മറ്റു സിനിമകൾ അതിനെ ഇപ്പേൾ വ്യവസ്ഥ ഇവിടെ തള്ളപ്പെട്ടു പോകുന്നു. ഇവിടെയും അവാർഡിനോടു ബന്ധപ്പെട്ടവരെ മാത്രമല്ല ഇതു ബാധിക്കുന്നത്. സാധാരണ പ്രേക്ഷകർക്ക് കിട്ടുന്ന സന്ദേശമല്ല വളർന്നു വരുന്ന യുവ കാലാകാരർക്കും ഇതേ തെറ്റിദ്ധാരണയുണ്ടാകുന്നു.

ഒരു രാജ്യത്തെ ഗവൺമെന്റ് സിനിമ, സാഹിത്യം തുടങ്ങിയുള്ള കലകൾക്ക് അവാർഡ് കൊടുക്കുന്നത് നല്ല കലയെ തിരിച്ചറിയുവാനും ആസ്വദിക്കാനും ജനങ്ങളെ പ്രാപ്തരാക്കാനാണ്. ആ തിരിച്ചറിവുള്ള ജനങ്ങളിൽ നിന്നു മാത്രമേ കൂടുതൽ നല്ല കലയും കലാകാരരും ഉണ്ടാകുകയുള്ളൂ. ഇപ്പോഴത്തെ അവാർഡ് രീതി മാറ്റിയാൽ മാത്രമേ അർഹതപ്പെട്ടവയെല്ലാം മാനിക്കപ്പെടുകയുള്ളൂ. അതുപോലെ തന്നെ അർഹതയുള്ളവ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ അർഹതയില്ലാത്തവ സമ്മാനിതമാകെതെയും ഇരിക്കുകയുള്ളൂ.

ഇവിടെ നാം പറഞ്ഞ കാര്യങ്ങളൊക്കെ അംഗീകരിക്കുമെങ്കിലും പുതിയ രീതിയിലേക്കു മാറാൻ ഗവൺമെന്റിനെ ഉപദേശിക്കാനോ പ്രേരിപ്പിക്കാനോ നിർബന്ധിക്കാനോ കഴിവുള്ളവർ പോലും അതിന് തയ്യാറാകുമെന്നു പ്രതീക്ഷിക്കാൻ വയ്യ. അതിന്റെ കാരണം ഊഹം വച്ചു പറഞ്ഞാൽ 1 പുതിയ രീതി വന്നാൽ പ്രശ്‌നങ്ങളും തർക്കങ്ങളും കൊണ്ട് ഉപജീവനം കഴിക്കുന്നവർ കുറേപ്പേരുണ്ടല്ലോ, അവർക്ക് ബുദ്ധിമുട്ടാകും, 2 കലകളെ കുറിച്ചുള്ള ശരിയായ അറിവ്, കൂടുതലാളുകൾക്കുണ്ടാകുന്നത്. അൽപ്പ പ്രതിഭകളയ രംഗത്തു ശോഭിക്കുന്ന പലർക്കും തിരിച്ചടിയാകും. 3 നമ്മൾ കാലങ്ങളായി ശീലിച്ചു വന്ന വളഞ്ഞതും ഇരുട്ടു നിറഞ്ഞതുമായ രീതതികൾക്കു പകരം നേരെയുള്ളതും. വെളിച്ചം കയറുന്നതും തുറന്ന പുസ്തകം പോലുള്ളതുമായ രീതികൾ പരീക്ഷിക്കാൻ തടസ്സമാകുന്നത് നമ്മുടെ രക്തത്തിലെ ഘടകങ്ങൽ തന്നെ ആയിരിക്കാം.

9446203858
Email johnyplathottam@gmail.com