- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയാർദ്ര ഗാനവുമായി സിദ് ശ്രീറാം വീണ്ടും; 'ലാൽജോസി'ലെ 'സുന്ദരിപ്പെണ്ണേ'ഗാനം പുറത്ത്; ചിത്രം റിലീസിനൊരുങ്ങി
കൊച്ചി: ദക്ഷിണേന്ത്യൻ സംഗീതാസ്വാദകരുടെ മനം കവർന്ന യുവഗായകൻ സിദ് ശ്രീറാം വീണ്ടും മലയാളത്തിൽ. പുതിയ ചിത്രം ലാൽജോസിലെ സുന്ദരിപ്പെണ്ണേ എന്ന പ്രണയഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിച്ച് നവാഗതനായ കബീർ പുഴമ്പ്രം സംവിധാനം ചെയ്ത ചിത്രമാണ് ലാൽ ജോസ്.
ജോ പോൾ രചിച്ച് ബിനേഷ് മണി സംഗീതം നൽകിയ ചിത്രത്തിലെ 'സുന്ദരിപ്പെണ്ണേ... എന്ന് തുടങ്ങുന്ന ഐറ്റം സോങ്ങാണ് ഇപ്പോൾ തരംഗമാകുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകൻ ലാൽജോസിന്റെ പേര് തന്നെയാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ എന്നത് സിനിമയുടെ പുതുമയാണ്. ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടൻ ശാരിഖ് ആണ് ചിത്രത്തിലെ നായകൻ. പുതുമുഖ നടി ആൻഡ്രിയ ആൻ നായികയും. നിർമ്മാണം- ഹസീബ് മേപ്പാട്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story