- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ സെറ്റിലെ പ്രണയം, പവൻ കല്യാണിന്റെ ജീവിതത്തിലെ റഷ്യൻ സുന്ദരി
പിതാപുരം: ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനസേന പാർട്ടിയുടെ വിജയത്തിന് പിന്നാലെ ആന്ധ്ര പ്രദേശിന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പവൻ കല്യാണിന്റെ സ്ഥാനാരോഹണവുമെല്ലാം അണികൾക്ക് വലിയ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. പിതാപുരം മണ്ഡലത്തിൽ നിന്ന് വിജയിച്ച പവൻ കല്ല്യാൺ ആന്ധ്രാ പ്രദേശിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്ത് അധികാരമേറ്റെടുത്തു കഴിഞ്ഞു. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പവൻ കല്ല്യാണിന്റെ ചുവടുവെപ്പ് കുടുംബവും ആവേശത്തോടെയാണ് വരവേറ്റത്.
പവൻ കല്യാണിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാരി അണിഞ്ഞെത്തിയ വിദേശ വനിതയിലേക്ക് പലരുടെയും കണ്ണുടക്കിയിരുന്നു. അവിടെക്കണ്ട റഷ്യൻ സുന്ദരിയുടെ പേര് അന്ന ലെഷെനെവ. അദ്ദേഹത്തിന്റെ ഭാര്യയാണ് അന്ന. ആദ്യ രണ്ടു വിവാഹങ്ങളും പരാജയപ്പെട്ടെങ്കിലും, കഴിഞ്ഞ പത്തു വർഷമായി പവൻ കല്യാണിന്റെ മൂന്നാം വിവാഹബന്ധം അതിശക്തമായി മുന്നേറുകയാണ്. പവൻ കല്യാണിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി കൂടിയാണ് അന്ന ലെഷെനെവ. പവൻ കല്ല്യാണിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം റഷ്യക്കാരിയായ അന്ന സജീവമായി പങ്കെടുത്തിരുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വീട്ടിലെത്തിയ പവൻ കല്ല്യാണിനെ ആരതിയുഴിഞ്ഞാണ് ഭാര്യ അന്ന ലെസ്നേവ സ്വീകരിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പവനും അന്നയും വിവാഹമോചിതരായെന്നും അന്ന വിദേശത്തേക്ക് താമസം മാറ്റിയെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളയുന്നതാണ് ഈ പുതിയ വീഡിയോ. ആരതിയുഴിഞ്ഞതിന് ശേഷം പവൻ കല്ല്യാണിന്റെ നെറ്റിയിൽ അന്ന കുങ്കുമം ചാർത്തുന്നതും വീഡിയോയിൽ കാണാം. ഒരു നീല ചുരിദാറായിരുന്നു അവരുടെ വേഷം. പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തകരുടെ ആഘോഷത്തിന്റെ ബഹളങ്ങളും കേൾക്കുന്നുണ്ട്.
കുറച്ച് കാലം മുമ്പ് അന്നയേയും പവനിനേയും ഒരുമിച്ച് കാണുന്നത് വിരളമായിരുന്നു. ബന്ധുവായ നടൻ വരുൺ തേജിന്റെ വിവാഹ നിശ്ചയത്തിലും രാം ചരണിന്റെ കുഞ്ഞ് പിറന്ന ശേഷം നടന്ന ചടങ്ങിലും അന്ന പങ്കെടുത്തിരുന്നില്ല. തുടർന്നാണ് ഇരുവരും പിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. റഷ്യൻ സ്വദേശിയായ അന്ന മോഡലിങ്ങിലും അഭിനയത്തിലും സജീവമായിരുന്നു. തീൻ മാർ എന്ന സിനിമയുടെ ചിത്രീകരണത്തിനെയാണ് അന്നയുമായി പവൻ കല്യാൺ പ്രണയത്തിലാകുന്നത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായി.
ആദ്യ രണ്ടു വിവാഹങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പവൻ കല്യാൺ അന്നയെ വിവാഹം ചെയ്യുന്നത്. 1997-ലാണ് പവൻ കല്യാണിന്റെ ആദ്യ വിവാഹം നടന്നത്. 19-കാരിയായ നന്ദിനിയേയാണ് നടൻ വിവാഹം ചെയ്തത്. നന്ദിനിയായിരുന്നു പവൻ കല്യാണിന്റെ ആദ്യ ഭാര്യ. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. പക്ഷെ 2008-ൽ അവസാനിച്ചു. നടി രേണു ദേശായിയുമായുള്ള ബന്ധമാണ് ഈ വിവാഹമോചനത്തിന് കാരണമെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു തൊട്ടുപിന്നാലെ രേണു ദേശായിയുമായി പവൻ കല്യാൺ ലിവിങ് ടുഗെദർ ബന്ധം ആരംഭിച്ചു. വിവാഹം ചെയ്യാതെ തന്നെ 2004ൽ ഇവർക്കൊരു കുഞ്ഞ് പിറന്നു
നന്ദിനിയുമായി 2008ൽ വിവാഹമോചനം നേടിയശേഷം പവൻ കല്യാൺ രേണുവിനെ വിവാഹം കഴിച്ചു. 2009ൽ പവൻ കല്യാൺ, രേണു ദേശായി വിവാഹം നടന്നു. ശേഷം ഇവർക്ക് രണ്ടാമതും ഒരു കുഞ്ഞ് പിറന്നു. 2011ൽ ഈ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇവർ 2012ൽ ഔദ്യോഗികമായി വിവാഹമോചിതരായി. 2012-ൽ ആ വിവാഹവും അവസാനിച്ചു. അകിറ നന്ദൻ, ആദ്യ എന്നിങ്ങനെ പേരുള്ള രണ്ട് കുട്ടികൾ ഈ ബന്ധത്തിലുണ്ട്.
2011ൽ 'തീൻ മാർ' എന്ന സിനിമയിൽ ഒന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് പവൻ അന്നയെ കണ്ടുമുട്ടുന്നത്. മുൻ നടിയും മോഡലുമാണ് അന്ന. ഈ വേള പവൻ കല്യാൺ രേണു ദേശായിയുമായുള്ള വിവാഹമോചനം നേരിടുന്ന കാലമായിരുന്നു. 2012ൽ രേണുവുമായുള്ള വിവാഹമോചന ശേഷം, തൊട്ടടുത്ത വർഷം പവൻ അന്നക്ക് താലി ചാർത്തി. തെലുങ്ക് സൂപ്പർതാരമായിരുന്ന പവൻ കല്യാണിന്റെ ജീവിതശൈലിയും ആചാരങ്ങളുമായി അന്ന ഒത്തുചേർന്നു പോന്നു. അന്നയുടെ മുൻവിവാഹത്തിൽ പിറന്ന മകൾ പൊലീന അഞ്ജന പവനോവയെയും പവൻ കല്യാൺ ചേർത്തുനിർത്തി. മോഡലിങ്ങ് കൂടാതെ വലിയ ഹോട്ടൽ ശൃംഖലയുടെ ഉടമ കൂടിയാണ് അന്ന. റഷ്യയിലും സിംഗപ്പൂരിലുമായി 1800 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഉണ്ടെന്നാണ് വിവരം.