- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ക്രൂ അംഗങ്ങള്‍ക്ക് പ്രതിഫലം കൊടുക്കൂ… പിന്നെ മതി എനിക്ക്; പ്രതിഫല കാര്യത്തില്‍ നയം വ്യക്തമാക്കി അക്ഷയ് കുമാര്‍
മുംബൈ: അടുത്തിടെ അക്ഷയ് കുമാര്‍ നായകനായ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തീയറ്ററില്‍ വന്‍ പരാജമായിരുന്നു. ഇതോടെ നിര്‍മാതാവ് ഓഫീസ് വിറ്റെന്ന വിധത്തിലും വാര്‍ത്തകള്‍ എത്തി. ഇതിനിടെ അക്ഷയ് നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.
അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാത്ത വിഷയത്തില്‍ പ്രതികരിച്ചാണ് നിര്‍മാണ വിതരണ കമ്പനിയായ പൂജ എന്റര്‍ടെയ്മെന്റ് രംഗത്തുവന്നത്. സംഭവത്തില്‍ നടന് അക്ഷയ് കുമാര്‍ ഇടപെട്ടെന്നും ക്രൂവിന് പ്രതിഫലം നല്‍കിയതിന് ശേഷം മതി തനിക്ക് പ്രതിഫലമെന്ന് അക്ഷയ് അറിയിച്ചുവെന്നും കമ്പനിയുടെ സ്ഥാപകന്‍ വാഷു ഭഗ്നാനവിയുടെ മകനും നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനി പറഞ്ഞു. തങ്ങളുടെ മോശം ഘട്ടത്തില്‍ ഒപ്പം നിന്ന അക്ഷയ് കുമാറിന് നന്ദിയും അറിയിച്ചിട്ടുണ്ട്.
'ആഴ്ചകള്‍ക്ക് മുമ്പ് അക്ഷയ് സാര്‍ ഈ വിഷയത്തെക്കുറിച്ച് എന്നോട് നേരിട്ട് സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍, ജീവനക്കാരെ പിന്തുണക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സഹപ്രവര്‍ത്തകര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പ്രതിഫലം പൂര്‍ണ്ണമായി നല്‍കിയിന് ശേഷം തന്റെ പ്രതിഫലം നല്കിയാല് മതിയെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഞങ്ങളോടൊപ്പം നിന്ന അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കുന്നു- ജാക്കി ഭഗ്നാനി പറഞ്ഞു.
ബന്ധങ്ങളെ ആശ്രയിച്ചാണ് സിനിമ ബിസിനസ് മുന്നോട്ട് പോകുന്നത്. അതാണ് അതാണ് ഞങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്'- ഭഗ്നാനി കൂട്ടിച്ചേര്‍ത്തു. അക്ഷയ് കുമാര്‍, പൃഥ്വിരാജ്, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ബഡേ മിയാന്‍ ഛോട്ടേമിയന് എന്ന ചിത്രമാണ് പൂജ എന്റര്ടെയ്മന്റെിന്റെ ബാനറല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. വമ്പന്‍ ബജറ്റിലൊരുങ്ങിയ ചിത്രം തിയറ്ററുകളില്‍ വലിയ പരാജമായിരുന്നു. മലയാളി താരം പൃഥ്വിരാജായിരുന്നു ചിത്രത്തിലെ വില്ലന്‍. നടന്റെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇത് ചിത്രത്തെ തുണച്ചില്ല. ഒ.ടി.ടിയിലും അധികം ശ്രദ്ധനേടാന്‍ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ആയില്ല.
രണ്ടാഴ്ച മുമ്പാണ് ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് പൂജ എന്റര്ടെയ്മന്റെിന്റെ ബാനറില്‍ വിവിധ ചിത്രങ്ങളിലായി പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തങ്ങളുടെ കഷ്ടപ്പാടുകള്‍ വിവരച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.പൂജാ എന്റര്‍ടെയ്മെന്റ് ക്രൂവിനും വാടകയും മറ്റുമായി 2.5 കോടി കൊടുത്ത് തീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രൂ അംഗങ്ങളെ കൂടാതെ, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ അഭിനേതാക്കളായ ടൈഗര്‍ ഷ്രോഫ്, സോനാക്ഷി സിന്‍ഹ, അലയ എഫ്, മാനുഷി ചില്ലര്‍ തുടങ്ങിയവരുടേയും പ്രതിഫലം പൂര്‍ണ്ണമായി നല്‍കിയിട്ടില്ലെന്നാണ് വിവരം. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഏപ്രിലാണ് തിയറ്ററുകളിലെത്തിയത്.