- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഗംഭീര ദൃശ്യവിസ്മയം: കല്‍ക്കി സിനിമയെയും അണിയറക്കാരെയും പ്രശംസിച്ച് അല്ലു അര്‍ജുന്‍
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ വൈജയന്തി മൂവീസിന്റെ നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി 2898 എ ഡി. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഇത്തരമൊരു വിസ്മയം ഉണ്ടായിരിക്കുന്നത്. ഇതേക്കുറിച്ച് അഭിപ്രായ പ്രകടനവുമായി അല്ലു അര്‍ജ്ജുന്‍ രംഗത്തുവന്നു. സിനിമ ഗംഭീരമെന്നാണ് അല്ലു അര്‍ജുന്റെ അഭിപ്രായപ്രകടനം.
അതിഗംഭീര ദൃശ്യവിസ്മയമാണ് കല്‍ക്കി എന്നാണ് അല്ലു അര്‍ജുന്‍ കല്‍ക്കിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളായ പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി എന്നിവരെയും, അണിയറപ്രവര്‍ത്തകരെയും, നിര്‍മ്മാതാക്കളെയും സംവിധായകനെയും പ്രശംസിക്കാനും താരം മറന്നില്ല.
മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെന്‍, ശാശ്വത ചാറ്റര്‍ജി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.