- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമറ ഇല്ലെങ്കിൽ ഇപ്പോൾ മകളുടെ മുഖം കാണിക്കും; ഇന്റർനെറ്റിൽ മകളുടെ മുഖം നിറഞ്ഞു നിൽക്കുന്നത് എങ്ങനെയുണ്ടാവുമെന്ന് ഞങ്ങൾക്കറിയില്ല; റാഹ ജനിച്ചതോടെ ജീവിതം മാറിയെന്ന് ആലിയ
മുംബൈ: ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും മകൾ റാഹയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം താരപുത്രിക്ക് ഒരു വയസു തികയും. താരദമ്പതികൾ ഇതുവരെ മകളുടെ മുഖം പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് മകളുടെ ചിത്രം പുറത്തുവിടാത്തത് എന്ന് വ്യക്തമാക്കി ആലിയ രംഗത്തുവനനു.
കാമറ ഇല്ലെങ്കിൽ താൻ മകളുടെ മുഖം കാണിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. മകളുടെ മുഖം മറച്ചുപിടിക്കുകയാണെന്ന് കരുതരുത്. എനിക്ക് അവളിൽ അഭിമാനമാണുള്ളത്. ഇപ്പോൾ കാമറ ഓൺ അല്ലെങ്കിൽ മകളുടെ വലിയൊരു ചിത്രം ഞാൻ ഈ സ്ക്രീനിൽ കാണുക്കുമായിരുന്നു. ഞാൻ അവളെ ഏറെ സ്നേഹിക്കുന്നു. ഞങ്ങളുടെ കുഞ്ഞിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷേ ഞങ്ങൾ പുതിയ അച്ഛനും അമ്മയുമാണ്. ഇന്റർനെറ്റിൽ മകളുടെ മുഖം നിറഞ്ഞു നിൽക്കുന്നത് എങ്ങനെയുണ്ടാവുമെന്ന് ഞങ്ങൾക്കറിയില്ല. അവൾക്ക് കഷ്ടിച്ച് ഒരു വയസേയുള്ളൂ.- ആലിയ പറഞ്ഞു.
മകൾ ജനിച്ചതിനു ശേഷം ജീവിതം മാറി എന്നാണ് ആലിയ പറയുന്നത്. തങ്ങളിൽ ആരെങ്കിലും എപ്പോഴും മകൾക്കൊപ്പം കൂടെയുണ്ടാവുന്ന തരത്തിലാണ് സിനിമകൾ തെരഞ്ഞെടുക്കുന്നത് . താൻ ജിഗ്രയുടെ തിരക്കിലായതിനാൽ രൺബീർ കുറച്ചു മാസത്തേക്ക് ജോലിയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് എന്നാണ് ആലിയ പറയുന്നത്.
ജിഗ്രയിൽ ഒരുപാട് നൈറ്റ് ഷെഡ്യൂളുകളാണ് ഉള്ളത്. മകൾക്കൊപ്പം സമയം ചെലവഴിക്കാനായി അഞ്ച് മണിക്കൂറൊക്കെയാണ് താൻ ഉറങ്ങുന്നതെന്നും താരം പറഞ്ഞു. കഴിഞ്ഞ വർഷമാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ പിറന്നത്.
മറുനാടന് ഡെസ്ക്