- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂപ്പർ സ്റ്റാറുകൾ വീണ്ടും ഒന്നിക്കുന്നു; 'തലൈവർ 170' യിൽ രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും; ലൈക്ക പ്രൊഡക്ഷന്റെ നിർമ്മാണത്തിലെ ചിത്രം പുതുചരിത്രമാകും
മുംബൈ: ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകളായ അമിതാഭ് ബച്ചനും രജനികാന്തും 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി.ജെ. ജ്ഞാനവേലിന്റെ തലൈവർ 170യിലാണ് ഇരുവരും ഒന്നിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്.
അന്ധാ കാനൂൻ, ഗെരാഫ്താർ, ഹം എന്നിവയ്ക്ക് ശേഷം 32 വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഒത്തുചേരലാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാകും ഇത്.ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ആണ് രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം.അതേസമയം മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ജയിലർ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ നെൽസൺ ആണ് സംവിധാനം ചെയ്യുന്നത്.




