- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസീസ് നല്ല കലാകാരനാണ്, പ്രോഗ്രാം നിർത്താൻ ഞാൻ പറഞ്ഞിട്ടില്ല; എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്: പ്രതികരണവുമായി അശോകൻ
കൊച്ചി: നടൻ അശോകനെ ഇനിമുതൽ വേദികളിൽ അവതരിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാട് ഒരു പ്രസ് മീറ്റിൽ പറഞ്ഞത്. അശോകൻ പരാതി പരഞ്ഞതോടെയാണ് ഈ തീരുമാനത്തിലേക്ക് അസീസ് എത്തിയത്. ഈ സംഭവത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തുവന്നിരിക്കയാണ് അശോകൻ.
''എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെകുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞതെന്ന് അശോകൻ വ്യക്തമാക്കി.
അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്, അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല
അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർടിസ്റ്റാണ് നല്ല കലാകാരനാണ് എന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.'' എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞത്.
''എന്റെ സ്റ്റേജ് പെർഫോമൻസുകൾ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാൾക്ക് ഇഷ്ടമല്ലെങ്കിൽ അത് അപ്പോൾ നിർത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കിൽ കൂടി. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഇനി മുതൽ അശോകൻ ചേട്ടനെ ഒരിടത്തും അനുകരിക്കില്ല. ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാൽ അനുകരണം നിർത്തും. വേറെയും മിമിക്രികളുണ്ടല്ലോ. ഇപ്പോൾ തന്നെ ഫിഗർ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണ്. നല്ല സ്‌കിറ്റുകൾ തുടരും. ഞങ്ങൾ മിമിക്രിക്കാരാണ്'' , എന്നാണ് അസീസ് പറഞ്ഞത്.