- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്താം വിവാഹവാർഷികം വീണ്ടുമൊരു കല്യാണ മാമാങ്കമാക്കി ആസിഫ് അലിയും ഭാര്യ സമയും; ആഘോഷത്തിൽ പങ്കുചേർന്ന് ബാലു വർഗീസും ഗണിപതിയും; വീഡിയോ പുറത്ത്
തലശ്ശേരി: പത്താം വിവാഹവാർഷികം വീണ്ടുമൊരു കല്യാണമാമാങ്കമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം 'രണ്ടാം' വിവാഹം ആഘോഷമാക്കുകയായിരുന്നു ഇരുവരും. ഇതിന്റെ വീഡിയോ പുറത്തുവന്നു. വരനെപ്പോലെ കറുത്ത സ്യൂട്ട് ധരിച്ച് ആസിഫ് ആഘോഷം തുടങ്ങിയപ്പോൾ ബീജ് നിറത്തിലെ ഗൗണിലാണ് സമ തിളങ്ങിയത്. മക്കളായ ആദാമും ഹയയും ഇവർക്കൊപ്പമുണ്ടായിരുന്നു.
തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആണ് ഈ മനോഹരനിമിഷങ്ങൾ കാമറയിൽ പകർത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആസിഫിന്റെയും സമയുടെയും അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ബാലു വർഗീസ്, ഗണപതി, എലീന കാതറിൻ എന്നിവരും പങ്കെടുത്തു.
ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നത്. 2013ലാണ് ആസിഫും സമ മസ്‌റീനും വിവാഹിതരായത്. 'പൊളിച്ചടുക്കി തലയും കുത്തി നിന്ന് ' എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.




