- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിനാണെന്ന് മനസിലായി'; പ്രഭാസിനെ പരിഹസിച്ച് വിരേന്ദർ സേവാഗ്

വലിയ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ആദിപുരുഷ് വൻ തിരിച്ചടിയാണ് ഏറ്റുവാങ്ങുന്നത്. നായകൻ പ്രഭാസിനേയും സംവിധായകൻ ഓം റൗട്ടിനേയുമെല്ലാം ഒരു ദയയുമില്ലാതെ ട്രോളുകളാണ് പ്രേക്ഷകർ. ഇപ്പോൾ ചിത്രത്തെ പരിഹസിച്ചുകൊണ്ട് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ് രംഗത്തെത്തിയിരിക്കുകയാണ്.
പ്രഭാസിന്റെ ബാഹുബലിയുമായി ചേർത്തായിരുന്നു പരിഹാസം. എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് ആദിപുരുഷ് കണ്ടതോടെ മനസിലായി എന്നാണ് സെവാഗ് ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ് സേവാഗിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ആദിപുരുഷിലെ പ്രഭാസിന്റെ അഭിനയം കണ്ടിട്ടാകും കൊന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ആദിപുരുഷിന്റെ അണിയറപ്രവർത്തകരേയും നിർമ്മാതാക്കളേയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തുന്നുണ്ട്.
Adipurush dekhkar pata chala Katappa ne Bahubali ko kyun maara tha ????
- Virender Sehwag (@virendersehwag) June 25, 2023
രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. രാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തിയത്. വൻ ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന്റെ വിഎഫ്എക്‌സ് നേരത്തെ തന്നെ വിമർശനങ്ങൾക്ക് ഇരയായിരുന്നു. റിലീസിന് പിന്നാലെ കഥയും സംഭാഷണവും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ട്രോളുകളിൽ നിറയുകയായിരുന്നു.

