- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാത്തിരിപ്പിന് വിരാമം; ആരാധകരെ ആവേശത്തിലാക്കാൻ ബറോസ് വരുന്നു: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 മാർച്ച് 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യങ്ങളിലൂടെ റിലീസ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ ത്രിഡി പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് മോഹൻലാൽ എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ഫാർസ് ഫിലിംസും ചേർന്നാണ് ഇന്ത്യയ്ക്ക് പുറത്തും ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
2019 ഏപ്രിലിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദേശം 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. എഡിറ്റിങ് - ശ്രീകർ പ്രസാദ്, സംഗീതം - ലിഡിയൻ നാദസ്വരം, പശ്ചാത്തല സംഗീതം - മാർക്ക് കിലിയൻ, ക്രിയേറ്റീവ് ഹെഡ് - ടി.കെ രാജീവ് കുമാർ.