ഇടുക്കി: തമിഴ്ചിത്രം 1982 അൻപരശിൻ കാതൽ തീയറ്ററുകളിൽ എത്തി. ചിത്രത്തെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി അഭിനേതാക്കളും അണിയറപ്രവർത്തകരും.

ദേവകന്യാ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജാക്കാട് സ്വദേശി ഉല്ലാസ് ശങ്കർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇന്നാണ് തമിഴ്‌നാട്ടിലെയും കേരളത്തിലെയും തീയറ്ററകളിൽ പ്രദർശത്തിന് എത്തിയത്. നിർമ്മാതാക്കളും അഭിനേതാക്കളും അണിയറപ്രവർത്തകരുമടങ്ങുന്ന ഒരുകൂട്ടം മലയാളികളുടെ സ്വപ്നസാഫല്യമാണ് ഈ ചിത്രം.

ബിജു കരിമ്പൻ കാലായിൽ, ഷൈൻ ഏലിയാസ് (ഏയ്ഞ്ചൽ ഇഷാ പ്രൊഡക്ഷൻസ് ) എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ളത് മലയാളിയും പോണ്ടിച്ചേരിയിൽ നേഴ്സായി ജോലി ചെയ്യുകയും ചെയ്യുന്ന ജിൻസി മണിയാട്ട് (എസ് .ചിന്താമണി)ആണ്.

കെ എസ് ചിത്ര, ഹരിചരൻ, രഞ്ജിത്ത് ഗോവിന്ദ്, ബിജോയ് പി ജേക്കബ് എന്നിവരാണ് ഗായകർ. വൈഗൈമണി, എസ് ചിന്താമണി എന്നിവർ ചേർന്ന് എഴുതിയ ചിത്രത്തിലെ 4 ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

അനുമോദ് ശിവറാം, ബെന്നി ജോസഫ് എന്നിവർ ചേർന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. തേനി, ബോഡി, കമ്പം, ബോഡിമെട്ട്, മൂന്നാർ രാജാക്കാട് പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് ജിസ്ബിൻ സെബാസ്റ്റ്യനും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഗ്രെയ്സൺ എ.സി.എ യും ആണ്.

തമിഴിലെയും മലയാളത്തിലെയും പ്രമുഖ ടെക്നീഷ്യന്മാരായ കണ്ണൻ, കൃഷ്ണമൂർത്തി, സുരേഷ് എ വി എം, റാൻഡി രാജ് എന്നിവർ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.

അസോസിയേറ്റ്സ് : സന്ദീപ് അജിത് കുമാർ, സരിത വേണുഗോപാൽ, ജോം ജോസ്, ജഗൽ സി ആർ. ആർട്ട് : ഷിബു കൃഷ്ണ, സ്റ്റിൽസ് : നിതിൻ കെ ഉദയൻ, ഡിസൈൻ: വെങ്കട് ആർ കെ, കൊറിയോഗ്രാഫി : റായിസ് സുൽത്താൻ, ത്രിൽസ് : ടിൻസ് ജെയിംസ്, പ്രൊഡക്ഷൻ : സനൽ കടലോരം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. റെക്കോഡിങ് : ട്വന്റി ഡി ബി ചെന്നൈ. വിജയ മുരളിയാണ് ചിത്രത്തിന്റെ പി ആർ ഓ.

മൂന്നുവർഷം ഒരേ ക്ലാസ്സിൽ ഒരുമിച്ചു പഠിച്ച മലയാളി പെൺകുട്ടിയോടുള്ള ഇഷ്ടം തുറന്നു പറയാൻ പറ്റാത്ത നിഷ്‌കളങ്കനായ തമിഴ് യുവാവ് അൻപരശ്, തന്റെ സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത്, ചെക്ക് പോസ്റ്റ് താണ്ടി പെൺകുട്ടിയെ കൊണ്ടുവരാൻ കേരളത്തിൽ എത്തി പെൺകുട്ടിയെ കാണുന്നതും, തുടർന്ന് അവർക്ക് നേരിടേണ്ടിവരുന്ന സംഘർഷഭരിതമായ സന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
.
അൻപരശായി ആഷിക് മെർലിനും മലയാളി പെൺകുട്ടിയായി ചന്ദന അരവിന്ദും വേഷമിടുന്നു.അമൽ രവീന്ദ്രൻ, അരുണിമ രാജ്, ഉല്ലാസ് ശങ്കർ, സെൽവ, ഹരീഷ് ശിവപ്രകാശം എന്നിവരാണ് മറ്റ് അഭിനേതാക്കൾ.