കൊച്ചി: 'പുരുഷനെപ്പോലെ തന്നെ അവകാശവും അധികാരവും സ്ത്രീക്കുമുണ്ട്': സ്ത്രീയുടെ ആത്മാഭിമാനം ഉയർത്തുന്ന പഞ്ച് ഡയലോഗുമായി പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാൻ കർണ്ണൻ' മൂവിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. കുടുംബ ജീവിതത്തിലെ ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ഞാൻ കർണ്ണൻ'.

ശ്രിയ ക്രിയേഷൻസിന്റെ ബാനറിൽ എം ടി അപ്പൻ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രദീപ് രാജാണ്. ചലച്ചിത്ര-സീരിയൽ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഞാൻ കർണ്ണൻ. വർത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ: ടി.എസ്.രാജു, ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്,ശിവദാസ് വൈക്കം, ജിൻസി, രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോൻ,സാവിത്രി പിള്ള, എം ടി.അപ്പൻ, ബി. അനിൽകുമാർ, ആകാശ്.

ഡി.ഒ.പി - പ്രസാദ് അറുമുഖൻ.
അസോസിയേറ്റ് ഡയറക്ടർ- ദേവരാജൻ
കലാസംവിധാനം- ജോജോ ആന്റണി
എഡിറ്റർ - രഞ്ജിത്ത്. ആർ.
പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കളമശ്ശേരി.