- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാബു ആന്റണിയും മകൻ ആർതർ ആന്റണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം; പാൻ ഇന്ത്യൻ മൂവി 'ദ ഗ്രേറ്റ് എസ്‌കേപ്പ് 'അഞ്ച് ഇന്ത്യൻ ഭാഷകളിൽ വീണ്ടും വരുന്നു

കൊച്ചി: പ്രശസ്ത ഇൻഡോ-അമേരിക്കൻ ആക്ഷൻ ഹീറോ ബാബു ആന്റണി, മകൻ ആർതർ ബാബു ആന്റണി, ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കൻ ചലച്ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാൾസ് ടെയ്‌ലർ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന പാൻ ഇന്ത്യൻ മൂവിയായ 'ദ ഗ്രേറ്റ് എസ്‌കേപ്പ് ആണ് ഇപ്പോൾ ഇന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തിൽ കൂടുതൽ ദൃശ്യമികവും പുതുമകളുമായിട്ടാണ് അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലേക്കുള്ള മൊഴിമാറ്റനടപടികൾ ആരംഭിച്ചതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

ബാബു ആന്റണിയെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലൂടെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടത്. അതിഗംഭീരമായ മേക്കിങ്ങാണ് ഈ ചിത്രത്തിന്റെ പുതുമ. ലോക സിനിമകളുടെ ദൃശ്യഭംഗിയുമായി ചേർന്നു പോകുന്ന ഒരു ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഇന്ത്യൻ എസ്‌കേപ്പ്. അമേരിക്കയിലെ ചലച്ചിത്ര പ്രവർത്തകനും നവാഗത പ്രതിഭയുമായ സന്ദീപ് ജെ എൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്വിവിധ ഭാഷകളിൽ ഒരുങ്ങുന്ന ദ ഗ്രേറ്റ് എസ്‌കേപ്പിന്റെ വിതരണാവകാശം തേടുന്നതായും അറിയിച്ചു. താല്പര്യമുള്ള ഏജൻസികൾക്ക് ബന്ധപ്പെടാവുന്നതാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി

ബാബു ആന്റണിയും മകൻ ആർതർ ആന്റണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. പ്രമുഖ തമിഴ് താരവുമായ സമ്പത്ത് റാം, അമേരിക്കൻ ചലച്ചിത്ര താരം റോക്ക് വില്യംസ്, ബാബു ആന്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്‌സ് ആന്റിണി എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ് .ചിത്രം പൂർണ്ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്.


