കൊച്ചി: മണികണ്ഠൻ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിർവ്വഹിച്ച 'ഴ' യുടെ ടീസർ പ്രശസ്ത സംവിധായകൻ ലാൽ ജോസ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ടീസർ സോഷ്യൽ മിഡീയായിലൂടെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ഴ'. സ്വന്തം ജീവനേക്കാൾ തന്റെ സുഹൃത്തിനെ സ്‌നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ സൗഹൃദവഴിയിലൂടെയാണ് 'ഴ' യുടെ കഥ വികസിക്കുന്നത്. തമാശയും സസ്‌പെൻസും ത്രില്ലും ഇഴപിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ കൂടി പറയുന്നുണ്ട്.

മനുഷ്യബന്ധങ്ങളിൽ ഇങ്ങനെയും സൗഹൃദങ്ങൾ ഉണ്ടോ? ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് 'ഴ' യുടെ ഇതിവത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനിമയുടെ മറ്റൊരു പുതുമയാണ്.

അഭിനേതാക്കൾ -മണികണ്ഠൻ ആചാരി , നന്ദു ആനന്ദ്, നൈറാ നീ ഹാർ, സന്തോഷ് കീഴാറ്റൂർ, ലക്ഷിമി പ്രിയ, രാജേഷ് ശർമ്മ, ഷൈനി സാറ, വിജയൻ കാരന്തൂർ, അജിത വി എം, അനുപമ വി.പി. ബാനർ-വോക്ക് മീഡിയ, നന്ദന മുദ്ര ഫിലിംസ്.രചന, സിവിധാനം -ഗിരീഷ് പി സി പാലം.

നിർമ്മാണം - രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്‌സ് -സബിത ശങ്കർ, വി പ്രമോദ്, സുധി. ഡി ഒ പി -ഹുസൈൻ അബ്ദുൾ ഷുക്കൂർ, സംഗീതം -രാജേഷ് ബാബു കെ, അസോസിയേറ്റ് ഡയറക്ടർ -ഷാജി നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ -സുധി പി സി പാലം, എഡിറ്റർ -പ്രഹ്‌ളാദ് പുത്തൻചേരി, സ്റ്റിൽസ് ആൻഡ് സെക്കന്റ് യൂണിറ്റ് ക്യാമറ -രാകേഷ് ചിലിയ , കല -വി പി സുബീഷ്, പി ആർ ഒ -പി ആർ സുമേരൻ, ഡിസൈൻ - മനോജ് ഡിസൈൻസ്,