കൊച്ചി: ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി 5 ന് റിലീസ് ചെയ്യും. ദേശീയ പുരസ്‌കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ധബാരി ക്യുരുവി ഒരുക്കിയത്. പൂർണമായും ഇരുള ഭാഷയിലാണ്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

യു എസിലെ ഓസ്റ്റിൻ, ഇന്ത്യൻ പനോരമ, ഐ എഫ് എഫ് കെ എ ന്നിവയടക്കം 7 ഫെസ്റ്റിവലുകളിൽ ഇതിനകം ധബാരി ക്യൂരുവി പ്രദർശിപ്പിച്ചിരുന്നു. ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ 3 പാട്ടുകളിൽ 2 എണ്ണം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ മീനാക്ഷിയാണ്.

കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വൽ മാജിക്, ഛാഛായാഗ്രഹണം:അശ്വഘോഷൻ, ചിത്രസംയോജനം: ഏകലവ്യൻ, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ,

സംഗീതം: പി. കെ. സുനിൽകുമാർ,ഗാനരചന: നൂറ വരിക്കോടൻ, ആർ.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂർ വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായി: ഗോക്രി,

കാസ്റ്റിങ്ങ് ഡയറക്ടർ: അബു വളയംകുളം, സൗണ്ട് ഡിസൈനർ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈൻ: ബദൽ മീഡിയ.

മാർക്കറ്റിംങ്ങ് കൺസൾട്ട്:ഷാജി പട്ടിക്കര

സ്റ്റിൽസ്: ജയപ്രകാശ് അതളൂർ, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാൻ

പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ്പാൽ.പി.ആർ.ഒ :പി .ആർ .സുമേരൻ.

അഭിനേതാക്കൾ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.