- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന് തുടക്കം കുറിച്ചു
കൊച്ചി: ഓസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. 'ഗോസ്റ്റ് പാരഡെയ്സ്' എന്ന വെബ്സീരീസിന്റെ രചനയും സംവിധാനവും നിർമ്മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ബാനറിൽ കങ്കാരു വിഷന്റെയും വേൾഡ് മദർ വിഷന്റേയും സഹകരണത്തോടെയാണ് വെബ് സീരീസ് പുറത്തിറക്കുന്നത്.
ഗോൾഡ് കോസ്റ്റ് നെരംഗ് റിവർ സ്പ്രിങ്സിൽ നടന്ന വെബ് സീരിസിന്റെ ചിത്രീകരണോദ്ഘാടനം നർത്തകിയും ടാനിയ സ്‌കിൻ കെയർ എം. ഡിയുമായ ഡോ. ചൈതന്യ നിർവഹിച്ചു. ഗോസ്റ്റ് പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ഓസ്ട്രേലിയൻ ചലച്ചിത്ര നടിമാരായ അലന, ഹെലൻ എന്നിവരും ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം മാസ് ഫിനാൻഷ്യൽ കൺസൽട്ടൻസി എം.ഡി. ഷീന അബ്ദുൾഖാദറും നിർവഹിച്ചു.
ജോയ് കെ. മാത്യു, ലോക ദേശീയ ഗാന സഹോദാരിമാരായ ആഗ്നെസ് ജോയ് തെരേസ ജോയ്, ഛായാഗ്രാഹകൻ ആദം കെ.അന്തോണി,ഗോൾഡ് കോസ്റ്റ് ഫിലിം വർക്ക് ഷോപ്പ് കോഡിനേറ്റർ സി.പി. സാജു പ്രൊഡക്ഷൻ കോഡിനേറ്റർ മാർഷൽ ജോസഫ്, നടൻ ജോബിഷ് എന്നിവർ പ്രസംഗിച്ചു. ആഷ, റിജു, രമ്യ,മേരി, ഷാമോൻ, ശരൺ, ഇന്ദു, ജയലക്ഷ്മി, നിഷ, ടെസ്സ, ആൽവിൻ, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഓസ്‌ട്രേലിയയിൽ ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും നിർമ്മിക്കാനും പ്രദർശിപ്പിക്കാനും ചലച്ചിത്ര മേളകളും ചലച്ചിത്ര കലാ പരിശീലനവും സംഘടിപ്പിക്കാനും ദൃശ്യപരിപാടികൾ പ്രക്ഷേപണം ചെയ്യാനും ലക്ഷ്യമിട്ട് നടനും എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായ ജോയ് കെ.മാത്യു ആരംഭിച്ച ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രി.
ഓസ്ട്രേലിയൻ മലയാളികൾക്ക് വേണ്ടി ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിൽ ക്വീൻസ്ലാൻഡിൽ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന ചലച്ചിത്ര - കലാ പരിശീലനത്തിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവരേയും ഓസ്ട്രേലിയൻ ചലച്ചിത്ര- ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരേയും മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാരേയും ഉൾപ്പെടുത്തിയാണ് 'ഗോസ്റ്റ് പാരഡെയ്സ് ' എന്ന വെബ് സീരീസ് നിർമ്മിക്കുന്നത്. ഓസ്ട്രേലിയയിലും കേരളത്തിലുമായാണ് ചിത്രീകരണം.
രസകരവും വ്യത്യസ്തവുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് നവംബർ ആദ്യം റിലീസ് ചെയ്യുന്ന വെബ് സീരീസായ ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദം കെ.അന്തോണി, സിദ്ധാർത്ഥൻ(ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫർ,പോളിൻ (ചമയം ) മൈക്കിൾ മാത്സൺ (വസ്ത്രാലങ്കാരം )ഡോ.രേഖാ റാണി,സഞ്ജു സുകുമാരൻ (സംഗീതം),ഗീത് കാർത്തിക്, ജിജി ജയൻ, പൗലോസ് പുന്നോർപ്പിള്ളിൽ (കലാ സംവിധാനം),ലിൻസൺ റാഫേൽ (എഡിറ്റിങ്) ടി.ലാസർ (സൗണ്ട് ഡിസൈനർ)പ്രൊഡക്ഷൻ കൺട്രോളർ ക്ലെയർ,ജോസ് വരാപ്പുഴ, പി.ആർ.സുമേരൻ. (പി.ആർ.ഒ) -എന്നിവരാണ് അണിയറ പ്രവർത്തകർ.