- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധ്രുവനച്ചിത്തരം ഇന്നും തീയറ്ററുകളിൽ എത്തില്ല; റിലീസ് അവസാന നിമിഷം വീണ്ടും മാറ്റി; സിനിമ റിലീസ് ചെയ്യാൻ കുറച്ച് ദിവസം കൂടി വേണമെന്ന് ഗൗതം മേനോൻ
ചെന്നൈ: വിക്രം നായകനാവുന്ന ധ്രുവനച്ചിത്തരത്തിന്റെ റിലീസ് അവസാന നിമിഷം മാറ്റി. സിനിമയുടെ ഓൺലൈൻ ബുക്കിങ് ഉൾപ്പടെ ആരംഭിച്ചതിന് ശേഷമായിരുന്നു അവസാന നിമിഷത്തെ നാടകീയമായ പിന്മാറ്റം. സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് സിനിമ ഇന്ന് റീലിസ് ചെയ്യില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ധ്രുവനച്ചിത്തിരം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ സാധിക്കില്ല. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാൽ, സിനിമ റിലീസ് ചെയ്യുന്നതിന് ഒന്നോ രണ്ടോ ദിവസം കൂടി വേണം. അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ ഉൾപ്പടെ ഏർപ്പെടുത്തി കൂടുതൽ സ്‌ക്രീനുകളിൽ സിനിമ റിലീസ് ചെയ്യുമെന്ന് ഗൗതം മേനോൻ അറിയിച്ചു.
വിക്രം സ്‌പൈ ഏജന്റ് ആയി എത്തുന്ന ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ. ജയിലറി'ലെ വർമനു ശേഷം തമിഴകത്ത് മറ്റൊരു കരുത്തുറ്റ വില്ലനെ കൂടിയാകും ധ്രുവനച്ചത്തിരത്തിലൂടെ വിനായകൻ പ്രേക്ഷകർക്കു നൽകുക. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുക. 'ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധ കാണ്ഠം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.
സ്‌പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്‌നം മൂലം 2018 മുതൽ ചിത്രത്തിന്റെ ജോലികൾ നിർത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു.