കൊച്ചി: മമ്മൂട്ടിയുടെ ഏറ്റവും മാസ് ചിത്രങ്ങളിൽ ഒന്നാണ് ബി?ഗ് ബി. ചിത്രത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. രണ്ടാം ഭാ?ഗത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ബി?ഗ് ബി ഓർമയുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചത്.

''ബിലാലറിയാതെ, 2007 ൽ 'ബിഗ് ബി'യുടെ ഷൂട്ടിങ്ങിനിടയിൽ എഡ്ഡി ജോൺ കുരിശിങ്കൽ കടലിൽ നീരാട്ടിന് ഇറങ്ങിയപ്പോൾ.'' എന്നഅടിക്കുറിപ്പിനൊപ്പമാണ് ചിത്രം. ചിത്രം പകർത്തിയ ഫോട്ടോ?ഗ്രാഫർ ഷാനി ഷകിക്ക് നന്ദി പറയാനും താരം മറന്നില്ല.

മമ്മൂട്ടിയുടെ കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കലിന്റെ മൂന്നു സഹോദരന്മാരിൽ ഒരാളായാണ് മനോജ് കെ ജയൻ എത്തിയത്. 2007ൽ റിലീസ് ചെയ്ത ചിത്രം അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. അമേരിക്കൻ ചിത്രം ഫോർ ബ്രദേഴ്‌സിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ബാല, സുമിത് നവാൽ, മംമ്ത മോഹൻദാസ്, ലെന പശുപതി, വിജയരാഘവൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. സിനിമയുടെ രണ്ടാം ഭാ?ഗം പ്രഖ്യാപിച്ചിരുന്നു. ബിലാൽ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.