മുംബൈ: കിങ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറ്റ്ലിയും ഷാരുഖ് ഖാനും ഒന്നിക്കുന്ന ജവാൻ. സെപ്റ്റംബർ ഏഴിനാണ് ചിത്രം റിലീസിന് എത്തുക. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വൻ തുകയ്ക്ക് വിറ്റുപോയി എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

മ്യൂസിക് ലേബലായ ടി സീരീസ് 36 കോടി രൂപയ്ക്കാണ് ജവാന്റെ പാട്ടുകളുടെ അവകാശം സ്വന്തമാക്കിയത്. നിരവധി വമ്പന്മാരാണ് ജവാന്റെ പാട്ടുകൾ സ്വന്തമാക്കാൻ ശ്രമം നടത്തിയത്. അവസാനം വൻ തുക കൊടുത്ത് ടി സീരീസ് ഇതിൽ വിജയിക്കുകയായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

പത്താന്റെ വൻ വിജയത്തിനു ശേഷം ഷാരുഖ് ഖാന്റേതായി പുറത്തുവരുന്ന ചിത്രമാണ് ഇത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ വിജയ് അതിഥി വേഷത്തിലും എത്തുന്നുണ്ട്. സെപ്റ്റംബർ ഏഴിനാണ് ജവാൻ റിലീസ് ചെയ്യുക.