ചെന്നൈ: കാർത്തിക് സുബ്ബരാജ് ചിത്രം 'ജിഗർതാണ്ട ഡബിൾ എക്‌സ്' റിലീസിന് ഒരുങ്ങുന്നു. രാഘവ ലോറൻസ്, എസ് .ജെ സൂര്യ, നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം വലിയ പ്രതിക്ഷയോടെയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത് നവംബർ 10 ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്.

ബ്ലാക്ക് ഹ്യൂമർ വിഭാഗത്തിൽപ്പെടുന്ന ജിഗർതാണ്ടയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഉഗ്രൻ ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പന്നമാണ് സിനിമയുടെ ട്രെയിലർ. 1975 കലാപശ്ചാത്തലത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ഫൈവ് സ്റ്റാർ ക്രിയേഷൻസ്'ന്റെയും 'സ്റ്റോൺ ബെഞ്ച് ഫിലിംസ്'ന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

തിരുനവുക്കരാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്.കലാസംവിധാനം: ബാലസുബ്രമണ്യൻ, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സൗണ്ട് ഡിസൈൻ: കുനാൽ രാജൻ, ഡയറക്ഷൻ ടീം: ശ്രീനിവാസൻ, ആനന്ദ് പുരുഷോത്ത്, കാർത്തിക് വി.പി, വിഘ്നേശ്വരൻ, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനർ: ടൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അശോകൻ നാരായണൻ എം, അസോസിയേറ്റ് പ്രൊഡ്യുസർ: പവൻ നരേന്ദ്ര.