ന്യൂയോർക്ക്: 1980-കളിൽ പോപ്പ് ചക്രവർത്തി മൈക്കൽ ജാക്‌സൺ ധരിച്ച ലെതർ ജാക്കറ്റ് ലേലത്തിൽ വിറ്റു. 3,06,000 ഡോളർ അതായത് 2,54,89,539 രൂപയ്ക്കാണ് വിറ്റത്. 1984-ൽ ഒരു പെപ്‌സി പരസ്യത്തിൽ അദ്ദേഹം ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ജാക്കറ്റ് ധരിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടത്.

വെള്ളിയാഴ്‌ച്ച ലണ്ടനിൽ വച്ചായിരുന്നു ലേലം നടന്നത്. എൽവിസ് പ്രെസ്ലി, ജോർജ് മൈക്കൽ, എമി വൈൻഹൗസ്, ഡേവിഡ് ബോയി, ബീറ്റിൽസ്, ക്വീൻ എന്നിങ്ങനെ സംഗീത ലോകത്തെ പ്രമുഖരുമായും ബന്ധപ്പെട്ട വിവിധ കളക്ഷനുകളും ലേലം ചെയ്തിരുന്നു.