- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബേബി നമ്പർ 2വിനെ കാത്തിരിക്കുന്നു'; മൂന്നു മാസം ഗർഭിണിയെന്ന് പേളി മാണി; സന്തോഷവാർത്തയുമായി താരദമ്പതികൾ
കൊച്ചി: ബിഗ് ബോസിൽ മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയ ആദ്യ സംഭവമാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും. ഇപ്പോൾ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരദമ്പതികൾ. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്നാണ് ഇരുവരും അറിയിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത കുടുംബ ചിത്രത്തിനൊപ്പമായിരുന്നു സന്തോഷവാർത്ത പങ്കുവച്ചത്.
മൂന്നു മാസം ഗർഭിണിയാണ് എന്നാണ് പേളി മാണി വ്യക്തമാക്കിയത്. 'ലെ നില; അമ്മേടെ വയറ്റിൽ കുഞ്ഞുവാവ, ഡിഡിയുടെ വയറ്റിൽ ദോശ. മനോഹരമായ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങൾ ഏവരുടെയും അനുഗ്രഹം വേണം.' പേളി കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്. ഷംന കാസിം മുക്ത, സ്‌നേഹ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ദീപ്തി വിധുപ്രദാപ്, ലക്ഷ്മി നക്ഷത്ര തുടങ്ങിയ നിരവധി പേർ ആശംസകൾ അറിയിച്ചു. 2019 നാണ് പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. തുടർന്ന് 2021 മാർച്ച് 20 ന് ആദ്യത്തെ കുഞ്ഞ് പിറന്നു. നില എന്നു പേരു നൽകിയ ദമ്പതികളുടെ മകൾ സോഷ്യൽ മീഡിയയിൽ താരമാണ്.




