- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ചെന്താമര പൂവിൻ..' ചാവേറി'ലെ തെയ്യം പാട്ട് പുറത്ത്; അതിഗംഭീര മേക്കോവറിൽ ആന്റണി വർഗീസ്; ഇത് പെപ്പെ തന്നെയോ എന്നു ചോദിച്ചു ആരാധകർ
കൊച്ചി: ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചാവേർ. അഭിനേതാക്കളുടെ മികവു കൊണ്ടും സംവിധാനത്തിലെ മികവും കൊണ്ടു ശ്രദ്ധനേടിയ ചിത്രം തീയറ്ററുകളിൽ വീണ്ടും ആളെ കൂട്ടി തുടങ്ങിയിട്ടുണ്ട. ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തിയ സിനിമയിലെ പാട്ട് പുറത്തുവന്നിട്ടുണ്ട്. 'ചെന്താമര പൂവിൻ...' എന്ന് തുടങ്ങുന്ന തെയ്യം പാട്ടാണ് പുറത്തുവന്നത്.
ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ 'പൊലിക പൊലിക...' എന്ന പാട്ടിന് ശേഷമെത്തിയിരിക്കുന്ന ഈ ഗാനത്തിൽ തെയ്യത്തിൽ കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർവ്വമായ വരവിളിയുടേയും ഉറച്ചിൽ തോറ്റത്തിന്റേയുമൊക്കെ അനുരണനങ്ങളുണ്ട്. കേൾക്കുന്നവരേയും കാണുന്നവരേയും ഫാന്റസിയുടെ മായാലോകത്തേക്ക് എത്തിക്കുന്ന രീതിയിലുള്ള വരികളും സംഗീതവും ആലാപനവുമാണ് ഗാനത്തിലേത്. പാട്ടിൽ തെയ്യത്തിന്റെ വേഷത്തിൽ ആന്റണി വർഗീസ് ആണോ എന്നാണ് പാട്ടിറങ്ങിയ ശേഷം ആരാധകർ ചോദിക്കുന്നത്. അതിഗംഭീര മേക്കോവറിലാണ് ആന്റണി വർഗീസുള്ളത്.
ഹരീഷ് മോഹനന്റെ ഏറെ വ്യത്യസ്തമായ വരികൾക്ക് ദൈവികമായ സംഗീതമാണ് ജസ്റ്റിൻ വർഗ്ഗീസ് നൽകിയിരിക്കുന്നത്. പ്രണവ് സിപിയും സന്തോഷ് വർമ്മയും ചേർന്നാണ് തോറ്റം പാട്ട് മാതൃകയിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്ത് വരുന്ന ഈ ഗാനം സിനിമയിറിങ്ങിയ ശേഷം ഏവരുടേയും ശ്രദ്ധയാകർഷിച്ചിരുന്നു. യൂട്യൂബിൽ ഗാനമെത്തിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാട്ടിലെ വരികളും സംഗീതവും രംഗങ്ങളുമൊക്കെ ഏറെ ചർച്ചയായിരിക്കുകയാണ്.
സ്വജീവൻ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറഞ്ഞ 'ചാവേറി'ൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും തങ്ങളുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷപകർച്ചയിലാണ് എത്തിയിരിക്കുന്നത്. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞിരിക്കുന്ന ചിത്രം ഗംഭീര ദൃശ്യവിരുന്ന് തന്നെയാണെന്നാണ് തിയേറ്റർ ടോക്.
മറുനാടന് ഡെസ്ക്