കൊച്ചി: മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജിത മേനോൻ. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. നടിയുടെ പോസ്റ്റുകൾ ഇടയ്ക്കിടെ വൈറലാകാറുമുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കടുവയോടൊപ്പം താരം നടക്കുന്നതാണ് പുതിയ പോസ്റ്റിൽ ഉള്ളത്.'ക്യാറ്റ് വാക്ക് വിത്ത് ബിഗ് ക്യാറ്റ്' എന്ന ക്യാപ്ഷനോടെയാണ് പൂജിത വീഡിയോ പങ്കുവെച്ചത്.

'എന്തൊരു അനുഭവമായിരുന്നു അത്. ശ്വാസമടക്കിപ്പിടിച്ച് ഒരു കടുവയ്ക്കൊപ്പം ഇത്ര എളുപ്പത്തിൽ നടക്കാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല, ഹാഷിമിന് നന്ദി. നിങ്ങളുടെ പ്രചോദനമില്ലെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല'-പൂജിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.പട്ടായയിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് പൂജിത കടുവയ്ക്കൊപ്പം നടന്നത്. ഈ വീഡിയോക്ക് താഴെ രസകരമായ പല കമന്റുകളുമുണ്ട്.

ചിത്രത്തിന് നിരവധി പേരാണ് കമന്റ് അടയാളപെടുത്തിയത്.അതിൽ ചിലത് ഇങ്ങനെയാണ്.ടീൃൃ്യ പുലിയെ ശ്രദ്ധിക്കാൻ പറ്റുന്നില്ല..എന്നപ പറഞ്ഞ കമന്റിന് താരം മറുപടി കൊടുത്തിട്ടുണ്ട്.ഇതൊരു കോപ്ലിമെന്റായി എടുക്കുന്നുവെന്നാണ് താരം പറയുന്നത്.പുജീത ക്ക് മനസ്സിലായി പുലിയാണന്ന് പക്ഷെ പുലിക്ക് മനസ്സിലായിട്ടില്ല പൂജീത ആണന്ന്ആയിരുന്നേൽ ഇപ്പോ പൊറോട്ട കീറിയ പോലെ ഇപ്പം ആ കാട്ടിൽ കിടന്നേന്നെ എന്നിങ്ങനെ കമന്റുകൾ ഉണ്ട്

 
 
 
View this post on Instagram

A post shared by Poojitta Meinon (@poojithamenon)

അതെ സമയം ടെലിവിഷൻ അവതാരകയായാണ് പൂജിത കരിയർ തുടങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ 'നീ കൊ ഞാൻ ചാ' എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മോഡലിങ്ങിലും ടെലിവിഷൻ മേഖലയിലും സജീവമാണ് പൂജിത.