മുംബൈ: ബോളിവുഡ് നടൻ രൺദീപ് ഹൂഡ വിവാഹിതനാവുന്നു. നടി ലിൻ ലൈഫ്രാം ആണ് വധു. നവംബർ 29ന് മണിപ്പൂരിലെ ഇംഫാലിൽ വച്ചാണ് വിവാഹം നടക്കുക. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും ചേർന്ന് വിവാഹ വാർത്ത പുറത്തുവിട്ടത്. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും.

മഹാഭാരത്തിൽ അർജുനൻ മണിപ്പൂരി രാജകുമാരി ചിത്രാങ്കതയെ വിവാഹം കഴിക്കുന്ന രംഗം പോലെ. ഞങ്ങളുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തോടെ ഞങ്ങൾ വിവാഹം കഴിക്കുകയാണ്. മണിപ്പൂരിലെ ഇംഫാലിൽ വച്ച് നവംബർ 29 ന് വിവാഹം തീരുമാനിച്ചവിവരം സന്തോഷത്തോടെ അറിയിക്കുന്നു. അതിനു ശേഷം മുംബൈയിൽ വച്ച് റിസപ്ഷൻ ഉണ്ടാകും. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹം തേടുന്നു.- ഇരുവരും കുറിച്ചു.

മണിപ്പൂർ സ്വദേശിയാണ് ലിൻ ലൈഷ്രാം. ഉപരിപഠനത്തിന്റെ ഭാഗമായാണ് താരം മുംബൈയിൽ എത്തുന്നത്. ഷാരുഖ് ഖാൻ നായകനായി എത്തിയ ഓം ശാന്തി ഓശാനയിലൂടെയാണ് ആദ്യമായി കാമറയ്ക്ക് മുന്നിൽ എത്തുന്നത്. മേരി കോം, മോഡേൺ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സജൈ ഘോഷിന്റെ ജാനെ ജാനിൽ ആണ് അവസാനം അഭിനയിച്ചത്. ഷാമൂ സന എന്ന ജൂവലറി ബ്രാൻഡിന്റെ സ്ഥാപകയാണ്.